accident

ഒമാനി​ലെ ഹൈമയിൽ വാഹനാപകടം; മൂന്ന് ഉത്തർപ്രദേശ് സ്വദേശികൾ മരിച്ചു, അഞ്ച്പേർക്ക് പരിക്ക്

മസ്കത്ത്:ഒമാനി​ലെ ഹൈമയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യക്കാർ മരിക്കുകയും എട്ടുപേർക്ക് പരിക്കേൽക്കുയും ചെയ്തു.യു.പി.സ്വദേശികളായ കമലേഷ് ബെർജ (46),ഹെമ റാണി (54),ഇശാൻ ദേശ് ബന്ധു(31) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മനോജ്, ഇദേഹത്തിന്റെ മകൾ ദിക്ഷ,റാ​ം മോഹൻ, ഇദ്ദേഹത്തിന്റെ മകൾ പ്രിയങ്ക,മരിച്ച കമലേഷിന്റെ മാതാവ് രാധാറാണി എന്നിവരെ പരിക്കുക​ളോടെ ഹൈമ ആശുപ​ത്രിയിൽ പ്രവശേിപ്പിച്ചു. 

മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ് അറിയാൻ കഴിയുന്നത്.ശനിയാഴ്ച രാവിലെയാണ് അപകടം. ഒമാൻ കാണാനെത്തിയ സംഘം സലാലയിൽനിന്ന് മസ്കത്തിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന വാഹനം മുന്നിലുള്ള ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നി​ഗമനം. മൃതദേഹം നിസ് വ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. റോയൽ ഒമാൻ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു

Tags:    
News Summary - accident in Haima,Oman; Three Uttar Pradesh natives were killed and five injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.