മസ്കത്ത്: നിസ്വയിൽ തൊഴിലിടത്തിലുണ്ടായ അപകടത്തിൽ സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വടകര സ്വദേശി നാട്ടിലേക്ക് മടങ്ങി. നിസ്വ അൽഹംറയിലുണ്ടായ അപകടത്തിൽ തലക്ക് പരിക്കേറ്റ മോഹനൻ ആണ് കഴിഞ്ഞ ദിവസം നാടണഞ്ഞത്.
ജോലിക്കിടയിൽ വഴുതി വീണാണ് തലക്ക് ഗുരുതര പരിക്കേറ്റത്. ഒരാഴ്ചയോളം നിസ്വ ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. നിസ്വയിലെയും മസ്കത്തിലെയും സാമൂഹികപ്രവർത്തകരുടെ കൂട്ടായ പരിശ്രമം മൂലമാണ് തുടർചികിത്സയ്ക്കായി നാട്ടിലേക്കയക്കാൻ സാധിച്ചത്.
ആശുപത്രി ബിൽ, വിമാനയാത്ര ചെലവ് ഉൾപ്പെടെയുള്ള ഭീമമായ തുക ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിങ്ങ്, ചാരിറ്റി വിങ് എന്നിവിടങ്ങളിൽനിന്ന് സമാഹരിച്ച് സാമൂഹികപ്രവർത്തകരായ ദീപേഷ്, ബാബുരാജ്, ഹരിദാസൻ എന്നിവരുടെ നേതൃത്വത്തിൽ കൂട്ടായ പ്രയത്നത്തിലൂടെയാണ് നാട്ടിലേക്കുള്ള യാത്ര സാധ്യമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.