ഇ​ന്ത്യ​ൻ സ്കൂ​ൾ മ​സ്ക​ത്ത്

ഇ​ന്ത്യ​ൻ സ്കൂ​ൾ മ​സ്ക​ത്തി​ലും ഉ​ച്ച​ക​ഴി​ഞ്ഞു​ള്ള ക്ലാ​സി​ന് തു​ട​ക്കം


ഒ​ന്ന്, ര​ണ്ട് ക്ലാ​സി​ലേ​ക്ക് അ​ഡ്മി​ഷ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം

മ​സ്ക​ത്ത്: ഇ​ന്ത്യ​ൻ സ്കൂ​ൾ മ​സ്ക​ത്തി​ലും ഉ​ച്ച​ക​ഴി​ഞ്ഞു​ള്ള ക്ലാ​സി​ന് (ആ​ഫ്റ്റ​ർ നൂ​ൺ ഷി​ഫ്റ്റ്) തു​ട​ക്ക​മാ​യി. ദ​ർ​സൈ​ത്തി​ലെ പ്ര​ധാ​ന കാ​മ്പ​സി​ൽ ഒ​ന്ന്, ര​ണ്ട് ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ഉ​ച്ച​തി​രി​ഞ്ഞു​ള്ള ഷി​ഫ്റ്റ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. പ്ര​ഭാ​ത ഷി​ഫ്റ്റി​ൽ ഒ​ഴി​വു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നും പ​ഠ​നാ​ന്ത​രീ​ക്ഷം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഉ​ച്ച ക​ഴി​ഞ്ഞു​ള്ള ക്ലാ​സ് 1.30 മു​ത​ൽ വൈ​കീ​ട്ട് 5.45 വ​രെ​യാ​യി​രി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു​ള്ള ഒ​ന്ന്, ര​ണ്ട് ക്ലാ​സി​ലേ​ക്ക് അ​ഡ്മി​ഷ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ര​ക്ഷി​താ​ക്ക​ൾ​ക്ക് ഇ​ന്ത്യ​ൻ സ്കൂ​ൾ ബോ​ർ​ഡി​ന്റെ പ്ര​വേ​ശ​ന പോ​ർ​ട്ട​ലാ​യ https://indianschoolsoman.com വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്ത് സ്കൂ​ൾ ഓ​ഫി​സി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. അ​ഡ്മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ര​ക്ഷി​താ​ക്ക​ൾ​ക്ക് ഇ​ന്ത്യ​ൻ സ്‌​കൂ​ൾ മ​സ്‌​ക​ത്തി​ന്റെ അ​ഡ്മി​ഷ​ൻ സെ​ല്ലു​മാ​യി ഇ-​മെ​യി​ൽ (admissions@ismoman.com) വ​ഴി ബ​ന്ധ​പ്പെ​ടാം. നി​ല​വി​ലെ വി​ദ്യാ​ര്‍ഥി​ക​ളി​ല്‍ ഉ​ച്ച​ക്ക് ശേ​ഷ​മു​ള്ള ഷി​ഫ്റ്റി​ലേ​ക്ക് മാ​റാ​ന്‍ അ​ഗ്ര​ഹി​ക്കു​ന്ന​വ​രി​ല്‍നി​ന്നും അ​ഭി​പ്രാ​യ​ങ്ങ​ള്‍ തേ​ടി മ​സ്‌​ക​ത്ത് ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ നേ​ര​ത്തെ ത​ന്നെ ര​ക്ഷി​താ​ക്ക​ള്‍ക്ക് സ​ര്‍ക്കു​ല​ര്‍ ന​ല്‍കി​യി​രു​ന്നു. മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള പ്ര​വാ​സി​ക​ൾ​ക്ക് ഏ​റെ അ​നു​ഗ്ര​ഹ​മാ​കു​ന്ന​താ​ണ് ആ​ഫ്റ്റ​ര്‍നൂ​ണ്‍ ഷി​ഫ്റ്റ്. നേ​ര​ത്തെ ദാ​ർ​​സൈ​ത്ത് ഇ​ന്ത്യ​ൻ സ്കൂ​ളി​ലും ഉ​ച്ച​ക്കു​ശേ​ഷ​മു​ള്ള ക്ലാ​സ് ഷി​ഫ്റ്റ് സം​വി​ധാ​നം ആ​രം​ഭി​ച്ചി​രു​ന്നു. ഒ​ന്ന് മു​ത​ല്‍ അ​ഞ്ചു​വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലാ​ണ് ഇ​വി​ടെ ഷി​ഫ്റ്റ് സം​വി​ധാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 50ഓ​ളം കു​ട്ടി​ക​ള്‍ പു​തു​താ​യി പ്ര​വേ​ശ​നം നേ​ടി​യി​ട്ടു​ണ്ട്. രാ​വി​ല​ത്തെ ഷി​ഫ്റ്റി​ലു​ണ്ടാ​യി​രു​ന്ന ചി​ല കു​ട്ടി​ക​ൾ ഉ​ച്ച​ക്കു​ശേ​ഷ​മു​ള്ള ക്ലാ​സു​ക​ളി​ല​ലേ​ക്ക് മാ​റു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഉ​ച്ച​ക്ക് 1.15ന് ​ആ​രം​ഭി​ക്കു​ന്ന ക്ലാ​സ് വൈ​കീ​ട്ട് 5.30നാ​ണ് അ​വ​സാ​നി​ക്കു​ക. വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്റെ​യും ഇ​ന്ത്യ​ൻ സ്കൂ​ൾ ബോ​ർ​ഡി​ന്റെ​യും അ​നു​മ​തി ല​ഭി​ച്ച​തോ​ടെ​യാ​ണ് ദാ​ർ​സൈ​ത്ത്, മ​സ്ക​ത്ത് സ്കൂ​ളു​ക​ളി​ൽ ആ​ഫ്റ്റ​ര്‍നൂ​ണ്‍ ഷി​ഫ്റ്റു​ക​ൾ തു​ട​ങ്ങാ​ൻ സാ​ധി​ച്ച​ത്. മ​സ്ക​ത്ത് ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ൽ അ​ടു​ത്ത വ​ർ​ഷം മു​ത​ൽ കൂ​ടു​ത​ൽ ക്ലാ​സു​ക​ൾ ആ​ഫ്റ്റ​ർ​നൂ​ൺ ഷി​ഫ്റ്റി​​ലേ​ക്ക് മാ​റാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​യു​ന്ന​ത്. എ​ന്താ​യാ​ലും പു​തി​യ സം​വി​ധാ​നം കൂ​ടു​ത​ൽ കൂ​ട്ടി​ക​ൾ​ക്ക് ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​ന് വ​ഴി​യൊ​രു​ക്ക​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. 

Tags:    
News Summary - Afternoon class begins in Indian School Muscat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.