ബർക്ക: കൗമാര പ്രായത്തിലുളള വിദ്യാർഥികൾക്കായി ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ ദേശീയ കമ്മിറ്റി സംഘടിപ്പിച്ച അൽ ഇത്ഖാൻ 1.0 സഹവാസ ക്യാമ്പിനു ബർക്ക ഇസ്സ് ഫാമിൽ നടന്നു. ദേശീയ പ്രസിഡന്റ് മുഹമ്മദ് ഷെഫീർ വാടാനപ്പിള്ളി ഉദ്ഘടനം ചെയ്തു.
ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ ജനറൽ സെക്രട്ടറി കെ.കെ. അബ്ബാസ് പട്ടാമ്പി അധ്യക്ഷതവഹിച്ചു. ഡോ. ലുഖ്മാൻ ഹക്കീം മുഖ്യാതിഥിയായി. കെ.എം.സി.സി ബർക്ക യൂണിറ്റ് സെക്രട്ടറി ഖലീൽ നാട്ടിക, റൂവി സെന്റർ സെക്രട്ടറി അനസ് ഇളയേടത്ത്, പ്രസിഡന്റ് സാജിദ് അബ്ദുല്ല, ബർക്ക സെന്റർ സെക്രട്ടറി ടി.എ ഷഫീർ, സുഹാർ സെന്റർ സെക്രട്ടറി മൻസൂർഅലി ഒറ്റപ്പാലം, സീബ് സെന്റർ സെക്രട്ടറി അബ്ദുൽ കരീം എന്നിവർ സംസാരിച്ചു.
പുതിയ തലമുറയിലെ വിദ്യാർഥികളുടെ ധാർമികവും ഭൗതികവും അക്കാദമികവുമായ ഉന്നമനമാണ്
അൽ ഇത്ഖാൻ 1.0 സഹവാസ ക്യാമ്പ് ലക്ഷ്യമാക്കിയത്. അഷ്കർ ഇബ്രാഹീം ഒറ്റപ്പാലം, സൽമാൻ അൽ ഹികമി എന്നിവർ വിദ്യാർഥികളുമായി സംവദിച്ചു. വിദ്യാഭ്യാസമെന്നത് കേവലം തൊഴിൽ നേടാനുള്ള ഉപാധി മാത്രമല്ലെന്നും മാനവിക മൂല്യങ്ങൾ വളർത്തിയെടുക്കലാണ് അതിന്റെ അടിസ്ഥാന ലക്ഷ്യമെന്ന് ക്യാമ്പ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.