മസ്കത്ത്: മസ്കത്ത് ബൗഷർ വിലായത്തിലെ ഗുബ്രയിലെ കമ്പനിയിൽ അമോണിയ വാതക ചോർച്ചയെ തുടർന്ന് അഞ്ചുപേർക്ക് പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും എല്ലാവരുടെയും നില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.
സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അധികൃതരാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. വാതക ചോർച്ചയെ സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റവർ ഏത് രാജ്യക്കാരാണ് എന്നതിനെ കുറിച്ച് അറിവായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.