മസ്കത്ത്: റുസൈൽ ഇൻഡസ്ട്രിയൽ ഏരിയയിൽ മെനാജെൻ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് പ്ലാന്റ് തുറന്നു.
12,000 ചതുരശ്ര മീറ്റർ സ്ഥലത്ത് 20 ദശലക്ഷം റിയാൽ ചിലവിലാണ് ഫാർമസ്യൂട്ടിക്കൽ പ്ലാന്റ് ഒരുക്കിയിട്ടുള്ളത്. ആരോഗ്യ മന്ത്രാലയവും യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും (എഫ്.ഡി.എ) യൂറോപ്യൻ മെഡിസിൻസ് ഏജൻസിയും അനുശാസിക്കുന്ന മാർഗ നിർദേശങ്ങൾക്കനുസൃതമായാണ് ഇതു നിർമിച്ചിരിക്കുന്നത്.
അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകൾ നിർമിക്കുന്നതിനുള്ള മിഡിൽ ഈസ്റ്റിലെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ ഫാർമസ്യൂട്ടിക്കൽ പ്ലാന്റാണിതെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.