ഏഷ്യൻ പെയിന്റ്സിന്റെ ഡെക്കോർ ലോഞ്ച് ഗൾഫ് ടെക് ഗ്രൂപ്പിന്റെ സലാല സനാഇയ്യയിലെ അൽ റഊദ് ബിൽഡിങ് മെറ്റീരിയൽസിൽ മുഹ്സിൻ സയീദ് ഫാദിൽ ഉദ്ഘാടനം ചെയ്യുന്നു
സലാല: ഏഷ്യൻ പെയിന്റ്സിന്റെ ഡെക്കോർ ലോഞ്ച് ഗൾഫ് ടെക് ഗ്രൂപ്പിന്റെ ഭാഗമായ സനാഇയ്യയിലെ അൽ റഊദ് ബിൽഡിങ് മെറ്റീരിയൽസിൽ പ്രവർത്തനമാരംഭിച്ചു. ഗ്രൂപ് ചെയർമാൻ പി.കെ. അബ്ദു റസാഖ്, ഏഷ്യൻ പെയിന്റ്സ് ജി.എം.ഗോപാലകൃഷണൻ എന്നിവരുടെ സാന്നിധ്യത്തിൽ മുഹ്സിൻ സയീദ് ഫാളിൽ ഉദ്ഘാടനം ചെയ്തു.
കസ്റ്റമേഴ്സിന് അവരുടെ മനസ്സിന് ഇണങ്ങുന്ന സൗകര്യപ്രദമമായ രീതിയിൽ വിശാലമായി സജ്ജീകരിച്ച ഇത്തരത്തിലുള്ള ജി.സി.സിയിലെ തന്നെ ആദ്യ ലോഞ്ചാണ് തുറന്നിരിക്കുന്നത്. വീടിനെ ഡെക്കറേറ്റ് ചെയ്യാൻ സഹായിക്കുന്നുവെന്നതിനാലാണ് ഇതിനെ ഡെക്കോർ ലോഞ്ചെന്ന് നാമകരണം ചെയ്തിരിക്കുന്നതെന്ന് ഏഷ്യൻ പെയിന്റ്സ് ജി.എം.പറഞ്ഞു. ഒരു പെയിന്റ് സ്റ്റോറിനകത്ത് റൂം അനുബന്ധ സൗകര്യങ്ങൾ സെറ്റ് ചെയ്തിരിക്കുന്നുവെന്നതാണ് ഡെക്കോറിന്റെ പ്രത്യേകത. ഡിജറ്റലിലും നേരിട്ടും ഇത് കണ്ട് സെലക്ട് ചെയ്യാനാകും.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഏഷ്യൻ പെയിന്റ്സിന്റെ കളർ കൺസൽട്ടന്റ് പ്രൊജക്ട് സന്ദർശിച്ച് ഓരോന്നും തെരഞ്ഞെടുക്കാൻ സഹായിക്കുകയും ചെയ്യും. ഇത് വീഡിയോ കോൾ വഴിയും സാധ്യമാണ്. റമദാൻ വരുന്ന സാഹചര്യത്തിൽ സ്വദേശികൾക്ക് അവരുടെ വീട് മോഡിയാക്കാൻ കൂടുതൽ സൗകര്യപ്രദമായ ഒന്നായിരിക്കും ഗൾഫ് ടെക്കിൽ സജ്ജീരിച്ച ഏഷ്യൻ പെയിന്റ്സ് ഡെക്കോർ ലോഞ്ചെന്ന് ഗൾഫ് ടെക് എം.ഡി ഇ.എം. അബ്ദു റാസിഖ് പറഞ്ഞു. ജനറൽ മാനേജർ കെ മുഹമ്മദ് സ്വാദിഖ്, പർച്ചേസ് മാനേജർ ജംഷീർ കരിപ്പാൽ, ഫൈനാൻസ് മാനേജർ അജ്നാസ് എന്നിവർ സംബന്ധിച്ചു.
ഉദ്ഘാടന ചടങ്ങിൽ സ്വദേശി പ്രമുഖരായ സാലം മുഹമ്മദ് കൂഫാൻ, അഹമ്മദ് മുഹമ്മദ് സന, ഏഷ്യൻ പെയിന്റ്സ് സീനിയർ മാനേജർ അഹമ്മദ് ഷാജു, മാർക്കറ്റിങ് ഹെഡ് കൽപേഷ്, മാനേജർ ഫിലിപ്പ്, സുഹാൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.