മസ്കത്ത്: ജി.സി.സിയിലെ മുന്‍നിര സംയോജിത ആരോഗ്യ പരിചരണ ദാതാവായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ ഭാഗമായ മസ്കത്തിലെ ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഹോസ്പിറ്റൽ പുതിയ എന്‍ഡോക്രൈനോളജി, വാസ്കുലാര്‍ സെന്റര്‍ ഓഫ് എക്സലന്‍സ് (സി.ഒ.ഇ) ലോഞ്ച് പ്രഖ്യാപിച്ചു. പ്രമേഹ ചികിത്സ, എന്‍ഡോക്രൈനോളജി ചികിത്സ എന്നിവയുടെ ഒമാനിലെ ഭൂമിക തന്നെ പുനര്‍നിര്‍വചിക്കാന്‍ സാധിക്കുന്ന ദേശീയ നിലവാരത്തിലുള്ള കേന്ദ്രമാണിത്.
ഉദ്ഘാടന ചടങ്ങില്‍ ആരോഗ്യ മന്ത്രാലയത്തിലെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഡയറക്ടറേറ്റ് ജനറലിലെ ഡയറക്ടര്‍ ജനറല്‍ ഡോ. മുഹന്ന നാസര്‍ അല്‍ മസ്ലഹി പങ്കെടുത്തു. പ്രമുഖ മെഡിക്കല്‍ പ്രഫഷനലുകളായ ഡോ. ഖലീഫ നാസര്‍ (വാസ്കുലാര്‍ സര്‍ജറി സീനിയര്‍ കണ്‍സള്‍ട്ടന്റ്), ഡോ. വസീം ഷെയ്ഖ് (സ്പെഷ്യലിസ്റ്റ് എന്‍ഡോക്രൈനോളജി), ഡോ. സെബാസിസ് ബെസോയ് (സ്പെഷ്യലിസ്റ്റ് ജനറല്‍ സര്‍ജറി), ഡോ. സെയ്ദ യാസ്മീന് (സ്പെഷ്യലിസ്റ്റ് ഒപ്താല്‍മോളജിസ്റ്റ്), ശൈലേഷ് ഗുണ്ടു (ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ക്ലിനിക്ക്സ് സി.ഇ.ഒ) എന്നിവരും പങ്കെടുത്തു.
ഒമാനിലെ ആരോഗ്യ പരിചരണ ഭൂമികയില്‍ സുപ്രധാന ചുവടുവെപ്പാണ് ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഹോസ്പിറ്റലിലെ എന്‍ഡോക്രൈനോളജി, വാസ്കുലാര്‍ സെന്റര്‍ ഓഫ് എക്സലന്‍സിന്റെ സംസ്ഥാപനമെന്ന് ഡോ. മുഹന്ന നാസര്‍ അല്‍ മസ്ലഹി പറഞ്ഞു.
വാസ്കുലാര്‍, ഡയബറ്റിക് ഫൂട്ട് ക്ലിനിക്ക്, ഡയബറ്റിക് റെറ്റിനോപതി ക്ലിനിക്ക് എന്നീ സ്പെഷ്യലൈസ്ഡ് പരിചരണം പ്രദാനം ചെയ്യുന്ന ഒമാനിലെ ആദ്യ സ്വകാര്യ ഹോസ്പിറ്റല്‍ ശൃംഖല കൂടിയായി ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഇതോടെ മാറി.
ഇതിനൊപ്പം ഇദംപ്രഥമമായി എ.ഐ കരുത്തുള്ള പ്രമേഹ സ്ക്രീനിങ് സങ്കേതവും ഒമാനില്‍ ലഭ്യമാകും. എ.ഐ പ്രമേഹ പരിശോധന ടൂളായ ആസ്റ്റര്‍ അല്‍ റഫ എ.ഐ ഷുഗര്‍ ബഡ്ഡി ആണ് ആസ്റ്റര്‍ റോയല്‍ അല്‍ റഫയുടെ നൂതന വാഗ്ദാനം. ഇത്തരമൊരു സേവനം ഒമാനില്‍ ഇതാദ്യമായാണ്. 96891391235 എന്ന വാട്ട്സ്ആപ് നമ്പറില്‍ ഈ സേവനം ലഭ്യമാണ്. വീട്ടില്‍ വെച്ച് തന്നെ പ്രമേഹത്തിന് മുമ്പുള്ള പ്രശ്നം വിശകലനം ചെയ്യാന്‍ ഇതിലൂടെ രോഗികള്‍ക്ക് സാധിക്കും.
ഒമാനില്‍ ലോകോത്തര നിലവാരമുള്ള ആരോഗ്യപരിചരണം നല്‍കാനുള്ള ആസ്റ്ററിന്റെ ദൗത്യത്തിന്റെ സുപ്രധാന ചുവടുവെപ്പാണ് എന്‍ഡോക്രൈനോളജി വാസ്കുലാര്‍ സെന്റര്‍ ഓഫ് എക്സലന്‍സിന്റെ ലോഞ്ചിങ് എന്ന് ആസ്റ്റര്‍ അല്‍ റഫ ഹോസ്പിറ്റല്‍സ് ആന്‍ഡ് ക്ലിനിക്ക്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ശൈലേഷ് ഗുണ്ടു പറഞ്ഞു.
ഉദ്ഘാടനത്തിന്റെ ഭാഗമായി ആരോഗ്യപരിചരണ പ്രഫഷനലുകളുടെ എക്സ്ക്ലൂസീവ് പരിപാടിയായ ആസ്റ്റര്‍ ഡയബിസിറ്റി കോണ്‍ക്ലേവ് (ചാപ്റ്റര്‍ 2) ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഹോസ്പിറ്റല്‍ സംഘടിപ്പിക്കും. നാഷനല്‍ ഡയബറ്റിസ്, എന്‍ഡോക്രൈന്‍ സെന്റര്‍ ഒമാനിലെ ട്രെയിനിങ് ആന്‍ഡ് കരിയര്‍ ഡെവലപ്മെന്റ് മേധാവി സുലൈമാന്‍ അല്‍ ഷരീഖി കോണ്‍ക്ലേവില്‍ സംബന്ധിച്ച് തന്റെ വൈദഗ്ധ്യം പങ്കുവെക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.