മസ്കത്ത്: റമദാനിൽ ലഗേജ് നിബന്ധനയിൽ വരുത്തിയ ഇളവ് തുടരുമെന്ന് ഒമാൻ എയർ അറിയിച്ചു. ഇതനുസരിച്ച് അനുവദനീയമായ 30 കിലോ രണ്ടു പെട്ടികളിലായി കൊണ്ടുപോകാൻ സാധിക്കും. ഒരു യാത്രക്കാരന് ഒറ്റ ലഗേജ് എന്ന നിബന്ധനയിൽ വരുത്തിയ മാറ്റം ഇനിയൊരു അറിയിപ്പുണ്ടാകും വരെ തുടരുമെന്ന് ഒമാൻ എയർ അറിയിച്ചു.
വ്യാപക പരാതികൾക്ക് ഇടയാക്കിയ ഒറ്റ ലഗേജ് നിബന്ധന കഴിഞ്ഞ ജനുവരി മുതലാണ് ഒമാൻ എയർ നടപ്പാക്കിയത്. ഇതുപ്രകാരം യാത്രക്കാരന് അനുവദനീയമായ 30 കിലോ ഒറ്റ പെട്ടിയിലാക്കി കൊണ്ടുപോകാൻ മാത്രമേ അനുമതിയുണ്ടായിരുന്നുള്ളൂ. പണം നൽകിയാൽ 20 കിലോയുടെ അധിക ലഗേജും അനുവദിച്ചിരുന്നെങ്കിലും അതും ഒറ്റ പെട്ടിയിലായിരിക്കണമെന്ന് നിബന്ധനയുണ്ടായിരുന്നു. അധിക ലഗേജ് നിരക്കുകൾ യാത്രക്കാർക്ക് താങ്ങാവുന്നതാക്കുന്നതിെൻറ ഭാഗമാണ് ഇൗ മാറ്റമെന്നായിരുന്നു ഒമാൻ എയർ അധികൃതരുടെ വിശദീകരണം. ഇതിനെതിരെ സമ്മിശ്ര പ്രതികരണമാണ് ഉയർന്നത്. കുടുംബമായി യാത്രചെയ്യുന്നവർക്കും കുട്ടികളുമായി പോകുന്ന സ്ത്രീകൾക്കുമെല്ലാം ഭാരമുള്ള ഒറ്റ ലഗേജ് ബുദ്ധിമുട്ടായി തീർന്നു. ഉംറ യാത്രക്കാരായ വൃദ്ധരും ഏറെ പ്രയാസപ്പെട്ടു. ഇതേ തുടർന്ന് പലരും ഒമാൻ എയറിലെ യാത്ര ഒഴിവാക്കാൻ തുടങ്ങിയതോടെയാണ് കമ്പനി തീരുമാനം പുനഃപരിശോധിക്കാൻ ഒരുങ്ങിയത്. റമദാനിൽ മാത്രം വരുത്തിയ ഇളവ് സ്ഥിരമായി നൽകാനാണ് തീരുമാനമെന്ന് ‘ഗൾഫ് മാധ്യമം’ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.
20 കിലോയുടെ അധിക ലഗേജ് ആനുകൂല്യം തുടരുകയും ചെയ്യുമെന്നും ഒമാൻ എയർ അറിയിച്ചു. ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് 20 റിയാലാണ് അധിക ലഗേജ് നിരക്ക്. രണ്ട് എണ്ണം വരെ ഇങ്ങനെ വാങ്ങാൻ സാധിക്കും. ഒാൺലൈനായി പണമടക്കുന്നവർക്ക് 20 ശതമാനം ഇളവുണ്ടാകുമെന്നും ഒമാൻ എയർ അറിയിച്ചു.
അതേസമയം, ഒാൺലൈനായി പണമടക്കുേമ്പാൾ രണ്ടു റിയാൽ മുതൽ രണ്ടര റിയാൽ വരെ അധികമായി വരുന്നുണ്ടെന്ന് ട്രാവൽ ഏജൻസിയുമായി ബന്ധപ്പെട്ടവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.