ഒമാനിൽ ബാർബർഷോപ്പുകളും ബ്യൂട്ടിപാർലറുകളും ജിംനേഷ്യങ്ങളും ബുധനാഴ്​ച മുതൽ തുറക്കും

മസ്​കത്ത്​: ഒമാനിൽ കൂടുതൽ വാണിജ്യ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ ചൊവ്വാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗം അനുമതി നൽകി. കോവിഡ്​ വ്യാപനം തടയുന്നതിനുള്ള മുൻകരുതലി​െൻറ ഭാഗമായി അടച്ചിട്ടിരുന്ന ബാർബർഷോപ്പുകൾ, ജിംനേഷ്യങ്ങൾ തുടങ്ങിയവക്കാണ്​ ബുധനാഴ്​ച മുതൽ പ്രവർത്തനാനുമതി നൽകിയത്​.

ബാർബർഷോപ്പുകൾക്ക്​ പുറമെ മെൻസ്​ പെഴ്​സണൽ കെയർ സ്​ഥാപനങ്ങൾ, സ്​ത്രീകൾക്കായുള്ള ബ്യൂട്ടിസലൂണുകൾ,ഹെയർ ഡ്രസ്സിങ്​ സ്​ഥാപനങ്ങൾ എന്നിവയും തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്​. എല്ലാ തരം പബ്ലിക്​ റസ്​റ്റോറൻറുകളിലും കോഫിഷോപ്പുകളിലും ബുധനാഴ്​ച മുതൽ ഇരുന്ന്​ ഭക്ഷണം കഴിക്കാനും അനുമതി നൽകി. എല്ലാ തരം ഭക്ഷണങ്ങളും വിളമ്പാമെങ്കിലും ഹുക്കയുടെ ഉപയോഗം നിരോധിച്ചതായും സുപ്രീം കമ്മിറ്റി അറിയിച്ചു. ഒട്ടകയോട്ട വേദികൾ, ഹോട്ടലുകളിലെ മീറ്റിങ്​/കോൺഫറൻസ്​ ഹാളുകൾ, ജിംനേഷ്യങ്ങളും ഫിറ്റ്​നസ്​ സെൻററുകളും, വാട്ടർ സ്​പോർട്സ്​ സംവിധാനങ്ങൾ, ലേസർ ട്രീറ്റ്​മെൻറ്​ കേന്ദ്രങ്ങൾ, വിവാഹ സാധനങ്ങൾ വിൽപന നടത്തുകയും വാടകക്ക്​ നൽകുകയും ചെയ്യുന്ന സ്​ഥാപനങ്ങൾ, പരമ്പരാഗത മരുന്നുകളുടെ ക്ലിനിക്കുകൾ എന്നിവക്കും പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്​. എല്ലാതരത്തിലുള്ള ആരോഗ്യ മുൻകരുതൽ നടപടികളും സുരക്ഷാ നടപടികളും പാലിച്ചുവേണം സ്​ഥാപനങ്ങൾ പ്രവർത്തിക്കാൻ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.