മസ്കത്ത് നഗരത്തിൽനിന്നുള്ള കാഴ്ച (ഫയൽ) 

മസ്കത്ത്: ലോകത്തിലെ ഏറ്റവും മനോഹരമായ അഞ്ച് നഗരങ്ങളുടെ പട്ടികയിൽ ഒമാന്‍റെ തലസ്ഥാനമായ മസ്കത്തും ഇടംപിടിച്ചു.'യു സിറ്റി ഗൈഡ്‌സ്', 'ഹൗസ് ബ്യൂട്ടിഫുൾ' എന്നീ ട്രാവൽ വെബ്‌സൈറ്റുകളെ ഉദ്ധരിച്ച് അൽ ജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇറ്റലിയിലെ വെനീസ്, പോർചുഗലിലെ ലിസ്ബൺ, ഫ്രാൻസിലെ പാരിസ്, ബ്രസീലിലെ റിയോ ഡെ ജനീറോ എന്നിവയും മസ്‌കത്തിന് പുറമെ പട്ടികയിലുണ്ട്.

'ഹൗസ് ബ്യൂട്ടിഫുൾ' മസ്‌കത്തിനെ ലോകത്തിലെ ഏറ്റവും മനോഹരമായ മൂന്നാമത്തെ നഗരങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒമാന്‍റെ മനോഹരമായ ഭൂപ്രകൃതികൾ, പൂന്തോട്ടങ്ങൾ, പാർക്കുകൾ, ഒമാനി ബീച്ചുകളുടെ ഭംഗി, സഞ്ചാരികളെ ക്രൂസുകളിൽ കൊണ്ടുപോകുന്ന ഡൈവിങ് ക്ലബ് പോലുള്ള നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയവയെ കുറിച്ചൊക്കെ റിപ്പോർട്ടിൽ പറയുന്നുണ്ട്. സുൽത്താനേറ്റിലെ ഏറ്റവും വലിയ നഗരവുമാണ് മസ്കത്ത്. രാജ്യത്ത് എണ്ണ കണ്ടെത്തിയതോടെയാണ് നഗരം കൂടുതൽ വളർച്ച കൈവരിക്കാൻ തുടങ്ങിയത്.

Tags:    
News Summary - Beautiful city ...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.