മി​ക​ച്ച ഇ​സ്​​ലാ​മി​ക്​ ബാ​ങ്കി​ങ്​ ബ്രാ​ൻ​ഡി​നു​ള്ള പു​ര​സ്​​കാ​രം അ​ൽ ഇ​സ്​ ഇ​സ്​​ലാ​മി​ക്​ ബാ​ങ്കി​ന്​ 

മ​സ്​​ക​ത്ത്​: ഒ​മാ​നി​ലെ മി​ക​ച്ച ഇ​സ്​​ലാ​മി​ക്​ ബാ​ങ്കി​ങ്​ ബ്രാ​ൻ​ഡി​നു​ള്ള ഗ്ലോ​ബ​ൽ ബ്രാ​ൻ​ഡ്​ പു​ര​സ്​​കാ​രം അ​ൽ ഇ​സ്​ ഇ​സ്​​ലാ​മി​ക്​ ബാ​ങ്കി​ന്. ദു​ബൈ മാ​രി​യ​റ്റ്​ ഹോ​ട്ട​ലി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ബാ​ങ്ക്​ മാ​ർ​ക്ക​റ്റി​ങ്​ ആ​ൻ​ഡ്​ കോ​ർ​പ​റേ​റ്റ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​ വി​ഭാ​ഗം മേ​ധാ​വി മു​ർ​ത​ദ ജ​വാ​ദ്​ അ​ൽ ല​വാ​ത്തി അ​വാ​ർ​ഡ്​ ഏ​റ്റു​വാ​ങ്ങി. ബാ​ങ്ക്​ കൈ​വ​രി​ച്ച പ്ര​വ​ർ​ത്ത​ന വി​ജ​യ​ങ്ങ​ളും നേ​ട്ട​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ അ​വാ​ർ​ഡ്. 

ബാ​ങ്കി​ങ്, ഫി​നാ​ൻ​സ്, എ​ജു​ക്കേ​ഷ​ൻ, ഹോ​സ്​​പി​റ്റാ​ലി​റ്റി, ലൈ​ഫ്​ സ്​​റ്റൈ​ൽ, ഒാ​േ​ട്ടാ​മൊ​ബൈ​ൽ​സ്​ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ മി​ക​വു​തെ​ളി​യി​ച്ച സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ്​ ഗ്ലോ​ബ​ൽ ബ്രാ​ൻ​ഡ്​ അ​വാ​ർ​ഡ്​​സ്​ ന​ൽ​കു​ന്ന​ത്.  ശ​രീ​അ അ​ടി​സ്​​ഥാ​ന​മാ​ക്കി​യു​ള്ള നൂ​ത​ന ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്കാ​യി ല​ഭ്യ​മാ​ക്കു​ന്ന​തി​ന്​ ല​ഭി​ച്ച അം​ഗീ​കാ​ര​മാ​ണ്​ അ​വാ​ർ​ഡെ​ന്ന്​ അ​ൽ ല​വാ​ത്തി പ​റ​ഞ്ഞു. മി​ക​വി​നു​ള്ള അം​ഗീ​കാ​ര​മാ​യി ക​ഴി​ഞ്ഞ വ​ർ​ഷം 19 അ​വാ​ർ​ഡു​ക​ളാ​ണ്​ ബാ​ങ്കി​നെ തേ​ടി​യെ​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​​ച്ചേ​ർ​ത്തു.

Tags:    
News Summary - best-Islamic banking-brand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.