മസ്കത്ത്: ബി.എച്ച്.ടി സ്പോട്സ് ക്ലബ് സംഘടിപ്പിച്ച ബ്രേവ്ഹാര്‍ട്ട് ബി. എച്ച്.ടി പ്രിമിയര്‍ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ കോസ്മോസ് തലശ്ശേരി ജേതാക്കളായി.
ഫൈനലില്‍ ടീം സിനന്സിനെ ഒമ്പത് വിക്കറ്റിനാണ് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത സിനന്‍സ് നിശ്ചിത ഓവറില്‍ ആസാദ് കുന്നുമ്മലിന്റെ 47 (15) ബാറ്റിങ് മികവില്‍ ഉയര്‍ത്തിയ 99 റന്‍സിന്റെ വിജയലക്ഷ്യം മുഹമ്മദ് അലിയുടെയും 51 (18), ആലിഫിന്റെയും 31 (11) ബാറ്റിങ് മികവില്‍ അഞ്ച് പന്ത് ബാക്കി നില്‍ക്കെ കോസ്മോസ് ലക്ഷ്യത്തിലെത്തുകയായിരുന്നു.
ഓണ്‍ലൈന്‍ ലൈവ് വെബ് ടെലികാസ്റ്റിങും ഒരുക്കിയിരുന്നു. ലീഗടിസ്ഥാനത്തില്‍ 12 ടീമുകള്‍ മാറ്റുരച്ചപ്പോള്‍ പലകളികളിലും വിജയികളെ അറിയാന്‍ അവസാന പന്തുവരെ കാത്ത് നില്ക്കേണ്ടിവന്നു.
ഫൈനലിലെ മാന്‍ ഓഫ് ദി മാച്ച് ആയി കോസ്മോസിന്റെ മുഹമ്മദ് അലിയെയും ടൂര്‍ണമെന്റിലെ മികച്ച ബാളറായി ജലീല്‍ (ഹല കോസ്മോസ്), മികച്ച ബാറ്ററായി ആലിഫ് (ഹല കോസ്മോസ്), മികച്ച കളിക്കാരനായി കോസ്മോസിന്റെ മുഹമ്മദ് അലിയെയും തിരഞ്ഞെടുത്തു. എമെര്‍ജിങ് പ്ലെയര്‍ അവാര്‍ഡിന് സിനന്സിന്റെ സത്താര്‍ കീരന് അര്‍ഹനായി.
കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി സാംസ്കാരിക പരിപാടികളും ഗെയിമുകളും ക്വിസ് മത്സരങ്ങളും ഒരുക്കിയത് കാണികള്‍ക്കും കുടുംബങ്ങള്‍ക്കും വ്യത്യസ്ത അനുഭവമായി.
വരും ദിവസങ്ങളില്‍ തന്നെ എല്ലാ ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരെയും ഉൾപ്പെടുത്തി ബിഗ് ബാഷ് ബി.എച്ച്.ടി ലീഗ് വിപുലമായ രീതിയില്‍ സംഘടിപ്പിക്കുമെന്ന് ബി.എച്ച്.ടി സ്പോര്‍ട്സ് ക്ലബ് പ്രസിഡന്റ് ജുനൈദ് അറിയിച്ചു. ബി.എച്ച്.ടി കോര്‍ കമ്മിറ്റി അംഗങ്ങളായ ഷംനാദ്, മീരജ്, കിരണ്‍, ആബിദ്, സിയാദ്, ഗോകുല്‍, അജ്മല്‍ എന്നിവര്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച കളിക്കാരെയും ടീമുകളെയും പ്രശംസിക്കുകയും സഹകരിച്ച എല്ലാ ടീമുകള്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.