ഒമാനിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ഒമാന്റെ എക്സിക്യൂട്ടിവ് യോഗത്തിൽ പങ്കെടുത്തവർ

പ്രവാസി ഫുട്ബാൾ ആരാധകർക്കിടയിൽ ബ്ലാസ്റ്റേഴ്സിനെ ജനകീയമാക്കും

മസ്കത്ത്: ഒമാനിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ഒമാന്റെ 2022ലെ എക്സിക്യൂട്ടിവ് യോഗം നടന്നു.പ്രസിഡന്‍റ് സുജേഷ് ചേലോറയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ കഴിഞ്ഞ വർഷത്തെ മഞ്ഞപ്പടയുടെ പ്രവർത്തനങ്ങളും ഭാവിപരിപാടികളും ചർച്ച ചെയ്തു. പ്രസിഡന്‍റായി സുജേഷ് ചേലോറയും സെക്രട്ടറിയായി ആൾഡ്രിൻ മെൻഡിസും ട്രഷററായി സുരാജ് സുകുമാറും തന്നെ തുടരാൻ തീരുമാനമായി.

ഒമാനിലെ പ്രവാസി ഫുട്ബാൾ ആരാധകർക്കിടയിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെയും മഞ്ഞപ്പടയുടെയും പ്രവർത്തനങ്ങൾ എത്തിക്കാനുമുള്ള കർമപരിപാടികൾക്കും യോഗം രൂപം നൽകി. മഞ്ഞപ്പടയുടെ ആദ്യകാലം മുതൽ നേതൃനിരയിൽ ഉണ്ടായിരുന്ന യാസർ കൊച്ചാലുംമൂട്, ഷിയാസ് ഷെരീഫ്, ഒമാൻ കോർ കമ്മിറ്റി മെംബർമാരായ അലിൻ, രതീഷ് ചന്ദ്രൻ, എക്സിക്യൂട്ടിവ് മെംബർമാരായ ബിബി, അലക്സ്‌ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Tags:    
News Summary - Blasters will be popular among expatriate football fans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.