മസ്കത്ത്: ഇന്ത്യൻ എംബസി സംഘടിപ്പിച്ച സേവാ ഉത്സവിന്റെ ഭാഗമായി നടത്തിയ മെഗാ രക്തദാന ക്യാമ്പ് സമാപിച്ചു. പരിപാടിയുടെ ഭാഗമായി 1327 യൂനിറ്റ് രക്തം ദാനംചെയ്തു.
മസ്കത്തിലെ എംബസി പരിസരം, സലാല, സൂർ, സുഹാർ തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ ക്യാമ്പിലൂടെയാണ് ഇത്രയും യൂനിറ്റ് രക്തം ശേഖരിച്ചത്.
ഒമാനിലെ രക്തബാങ്കുകളുടെ പ്രവർത്തനത്തെ പിന്തുണക്കുന്നതിൽ ഇത്രയും യൂനിറ്റ് രക്തം ശേഖരിക്കാൻ ഇന്ത്യൻ സമൂഹം നൽകിയ പിന്തുണയെ അംബാസഡർ അമിത് നാരങ് അഭിനന്ദിച്ചു.
മസ്കത്തിൽ രക്തദാന യജ്ഞം സംഘടിപ്പിക്കാൻ സഹകരിച്ച ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർ, ഡോക്ടർമാർ, നഴ്സുമാർ, സ്റ്റാഫ്, ഡോ. സൈനബ് അൽ അറൈമി, മുഹ്സിൻ എസ്. അൽ-ഷറിയാനി എന്നിവർക്ക് അംബാസഡർ നന്ദി അറിയിച്ചു.
ബി.ഇസി, ലുലു, എൽ.ആൻഡ് ടി, ജിൻഡാൽ ഷദീദ്, ബി.എൽ.എസ്, അൽ തുർക്കി, അൽ അൻസാരി, കിംജി രാംദാസ്, നാരഞ്ജി ഹിർജി, അൽ നഭ, ഇന്ത്യൻ സോഷ്യൽ ക്ലബ്, ഇന്ത്യൻ സ്കൂളുകൾ, സേവാ മസ്കത്ത്, മാനവ് സേവ ഇന്റർനാഷനൽ, കേരള പ്രവാസി അസോസിയേഷൻ, നന്മ കാസർകോട്, അംബേദ്കർ ഇന്റർനാഷനൽ മിഷൻ, സഹജ് യോഗ, മറുനാട്ടിൽ മലയാളി അസോസിയേഷൻ എന്നിവരും രക്ത ദാന ക്യാമ്പുകൾ വിജയിപ്പിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചവരാണെന്ന് അംബാസഡർ പറഞ്ഞു.
ആസാദി കാ അമൃത് മഹോത്സവ'ത്തിന്റെ ഭാഗമായി ഇന്ത്യൻ എംബസി ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാനുമായി സഹകരിച്ചാണ് 'സേവ ഉത്സവ് 2022' നടത്തിയിരുന്നത്. വിവിധങ്ങളായ സേവന പ്രവർത്തനങ്ങളാണ് പരിപാടിയുടെ ഭാഗമായി നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.