സലാല: ലൈഫ് ലൈൻ ഹോസ്പിറ്റൽ ഒമാൻ കാൻസർ അസോസിയേഷന്റെ സഹകരണത്തോടെ സ്താനർബുദ ‘ബോധവത്കരണം നടത്തം’ സംഘടിപ്പിച്ചു. ഗാർഡൻസ് മാളിൽ നടന്ന പരിപാടി സലാല വാലി മുഹമ്മദ് സൈഫ് അൽ ബുസൈദി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എസ്.ക്യു.എച്ച് റേഡിയോളജി വിഭാഗം മേധാവി ഡോ. സുമ മറിയം സംസാരിച്ചു. സ്താനർബുദ പരിശോധനകൾ ലൈഫ് ലൈനിൽ ലഭ്യമാണെന്ന് പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. ജസീന പറഞ്ഞു. പരിശോധനകൾ നവംബർ 15വരെ ലൈഫ് ലൈനിൽ സൗജന്യമാണെന്ന് മാനേജർ അബ്ദു റഷീദ് പറഞ്ഞു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സലാല ഘടകവുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. റോസ് നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറു കണക്കിനാളുകൾ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.