മസ്കത്ത്: രാജ്യത്തെ ജനങ്ങളെ ബാധിച്ച കാന്‍സറുകളിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് സ്തനാർബുദമെന്ന് റിപ്പോർട്ടുകൾ. സുൽത്താനേറ്റിൽ ഇതുവരെ 350 സ്തനാർബുദ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസം, ഗവേഷണം, ഇന്നൊവേഷൻ മന്ത്രാലയം പ്രസിദ്ധീകരിച്ച ‘സയന്റിഫിക് ഇൻസൈറ്റ്സി’ന്റെ ഏറ്റവും പുതിയ ലക്കത്തിന്റെ കവർ സ്റ്റോറിയിലാണ് ഇക്കാര്യം പറയുന്നത്. സ്തനാർബുദത്തിന് തൊട്ടുപിന്നിലായി വരുന്നത് തൈറോയ്ഡ്, വൻകുടൽ കാൻസറുകളാണ്.
2019ൽ ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ആകെ അർബുദ കേസുകൾ 2,089 ആണ്. താമസക്കാരിൽ 200 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2021ൽ ഏകദേശം 20 ദശലക്ഷം ആളുകൾക്ക് അർബുദം ഉണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇതിൽ ഏകദേശം 10 ദശലക്ഷത്തിലധികം ആളുകൾ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. അർബുദത്തെ പ്രതിരോധിക്കുന്നതിൽ ഗവേഷണത്തിന്റെ പങ്ക്, ചികിത്സകളുടെ നിലവിലെ യാഥാർഥ്യം, അർബുദ വ്യാപനം പരിമിതപ്പെടുത്തുന്നതിന് ഭക്ഷണത്തിന്റെ സംഭാവന, കാൻസർ വ്യാപനത്തിനുള്ള കാരണങ്ങൾ തുടങ്ങിയവയാണ് ‘സയന്റിഫിക് ഇൻസൈറ്റ്സി’ന്റെ ഏറ്റവും പുതിയ ലക്കം ചർച്ച ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.