മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിങ് വനിതാവേദിയുടെ നേതൃത്വത്തിൽ ‘കാൻസർ-അറിഞ്ഞതിനപ്പുറം’ വിഷയത്തിൽ അർബുദ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ദാർസൈത്തിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ നടത്തിയ പരിപാടിയിൽ ഒമാൻ കാൻസർ അസോസിയേഷൻ അംഗവും ബറക്കാത്ത് അൽനൂർ ക്ലിനിക്കിലെ സ്പെഷലിസ്റ്റ് സർജനുമായ ഡോ. രാജ്യശ്രീ എൻ. കുട്ടിയാണ് ക്ലാസ് നയിച്ചത്.
60 വനിതകൾ അടക്കം 100ലേറെ പേർ പങ്കെടുത്ത ക്ലാസിൽ അർബുദ സംബന്ധമായ സംശയങ്ങൾക്ക് ഡോക്ടർ മറുപടി നൽകി. അര്‍ബുദ പ്രതിരോധത്തെക്കുറിച്ചും രോഗം നേരത്തേ കണ്ടെത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവബോധം വളര്‍ത്തുന്നതിന് ക്ലാസ് ഏറെ സഹായകരമായതായി പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സംഘടന എന്ന നിലയിൽ കേരള വിഭാഗത്തിന്റെ സമൂഹത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റുക കൂടിയാണ് ഈ പരിപാടി സംഘടിപ്പിച്ചതിലൂടെ കേരള വിഭാഗം ചെയ്യുന്നതെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.