സലാല: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവ മൂന്നു ദിവസത്തെ സന്ദർശനത്തിന് സലാലയിലെത്തുന്നു. ഡിസംബർ 23ന് വൈകീട്ട് 4.30ന് സലാലയിൽ എത്തിച്ചേരുന്ന അദ്ദേഹത്തിന് എയർപോർട്ടിൽ സ്വീകരണം നൽകും. അന്നേ ദിവസം ആറു മണിക്ക് ദാരീസിലെ ക്രിസ്ത്യൻ സെന്ററിൽ വിപുലമായ സ്വീകരണ ചടങ്ങ് ഒരുക്കിയിട്ടുണ്ട്. തുടർന്ന് സന്ധ്യ പ്രാർഥനക്ക് ബാവ നേതൃത്വം നൽകും. ശേഷം വിപുലമായ പൊതുസമ്മേളനം ഒരുക്കിയിട്ടുണ്ട്. സഭയുടെ കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ യൂലിയോസും ബാവയോടൊപ്പം പരിപാടികളിൽ സംബന്ധിക്കും.
24ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ചിൽ നടക്കുന്ന ക്രിസ്മസ് ശുശ്രൂഷകൾക്ക് കാതോലിക്ക ബാവ കാർമികത്വം വഹിക്കും. ഡിസംബർ 25ന് ബാവ സലാലയിൽ നിന്ന് മടങ്ങും. പരിപാടിയുടെ ഒരുക്കങ്ങൾക്കായി വിപുലമായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ബേസിൽ തോമസ് വികാരി, സുനു ജോൺ (പബ്ലിസിറ്റി), മാത്യു മാമൻ (ട്രസ്റ്റി), ജോസഫ് വർഗീസ് (സെക്ര), വിജു മോൻ വർഗീസ്, അബ്രഹാം കെ.ജി, സുനിൽ ബേബി (കൺ) എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.