മസ്കത്ത്: രാജ്യത്തെ പണമിടപാടുകള്‍ ഡിജിറ്റല്വത്കരിക്കൻ ബാങ്കിങ് മേഖലയില്‍ പുതിയ മാറ്റങ്ങളുമായി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ (സി.ബി.ഒ). വായ്പാ കുടിശ്ശിക, ബില്‍, വാടക തുടങ്ങിയ ആവശ്യത്തിനുള്ള പണമടവിനായി ചെക്ക് ഉപയോഗിക്കുന്നതിന് ബദലായി സുരക്ഷിതമായ സംവിധാനമാണ് അവതരിപ്പിക്കുമെന്ന് സി.ബി.ഒ അറിയിച്ചു. 2020ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. പുതിയ സംവിധാനങ്ങള്‍ ഓണ്‍ലൈന്‍ അധിഷ്ഠിതമായിരിക്കും. ചെക്കിന് പകരം നേരിട്ടുള്ള ഡെബിറ്റ് സംവിധാനം, വ്യക്തികള്‍ തമ്മിലും സ്ഥാപനങ്ങള്‍ തമ്മിലും മുഴുസമയവും പണം കൈമാറ്റാന്‍ ചെയ്യാവുന്ന രീതി തുടങ്ങിയവയാണ് അവതരിപ്പിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.