മസ്കത്ത്: ഒ.ഐ.സി.സി ഒമാൻ ഗാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിര ഗാന്ധിയുടെ ജന്മദിനം മധുരം വിതരണം ചെയ്തു ആഘോഷിച്ചു. ഇന്ദിര ഗാന്ധിയുടെ ഭരണം ഇന്ത്യയുടെ എക്കാലത്തെയും സുവർണ കാലഘട്ടം തന്നെയായിരുന്നുവെന്നും മതേതരത്വവും ജനാധിപത്യവും അന്യംനിന്നുപോകുന്ന ഈ സമയത്ത് ഇന്ത്യയുടെ അഖണ്ഡതക്കുവേണ്ടി ജീവൻ നൽകിയ ഇന്ദിര ഗാന്ധിയെക്കറിച്ച് കൂടുതൽ ചർച്ചകളും ഓർമപ്പെടുത്തലുകളും ആവശ്യമാണെന്നും യോഗം വിലയിരുത്തി.
ഷൈനു മനക്കര അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി ബിന്ദു പാലക്കൽ, പ്രത്യുഷ്, മുഹമ്മദ് അലി, സിജോ എന്നിവർ സംസാരിച്ചു. മണികണ്ഠൻ കോതോട്ട് സ്വാഗതവും കിഫിൽ ഇക്ബാൽ നന്ദിയും പറഞ്ഞു. ബിനീഷ് കുമാർ, മഹ്ഫൂസ്, അപ്പു, ജോഷി പോൾ, അനൂപ്, അൽതാഫ്, ഡെന്നിസ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.