മസ്കത്ത്: വായു മർദ്ദത്തിന്റെ ഭാഗമായി വടക്കൻ ഗവർണറേറ്റുകളിൽ ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മുസന്ദം ഗവർണറേറ്റിലും അൽ ഹജർ പർവതനിരകളിലും ഒമാൻ കടലിന്റെ ഭാഗങ്ങളിലും ചില താഴ്‌വരകളിലും മലയിടുക്കുകളിലും ഇതിന്റെ ആഘാതം അനുഭവപ്പെട്ടേക്കും. അസ്ഥിര കാലാവസ്ഥയുടെ ഭാഗമായി സജീവമായ പൊടികാറ്റ്, തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലകൾ,പർവതശിഖരങ്ങളിൽ മഞ്ഞ് രൂപപ്പെടുക എന്നിവക്കും സാധ്യതയുണ്ട്. താപനിലയും കുറയും. മഴ ബാധിത പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും കാറ്റിനും സാധ്യതയുള്ളതിനാൽ ജഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
കടൽ പ്രക്ഷുബ്ധമായ അവസ്ഥയെക്കുറിച്ച് നാവികർ ബോധവാന്മാരായിരിക്കണം.പൊടിയുടെയും മഴയുടെയും ഭാഗമായി ദൃശ്യപരത കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദേശിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.