ചിറ്റാർ സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ നിര്യാതനായി

മസ്കറ്റ്: പത്തനംതിട്ട ചിറ്റാർ സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ചിറ്റാർ നീലിപിലാവ് താഴത്തേതിൽ ശശി(58) ഒമാനിലെ ആശുപത്രിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായത്.

പുതിയ ജോലിക്കായി ഒമാനിൽ എത്തി അഞ്ചാം ദിവസമാണ് ശശിക്ക് താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതം ഉണ്ടായത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. കഴിഞ്ഞ കുറച്ചുദിവസമായി ഒമാനിലെ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

അടിയന്തരാശാസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദുബായിൽ ജോലി ചെയ്യുന്ന ഭാര്യ സ്മിതയും നാട്ടിൽ നിന്നും മകൻ ശരത്തും രോഗവിവരം അറിഞ്ഞ് ഒമാനിൽ എത്തിയിരുന്നു. മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്കരിക്കുന്നതിനുള്ള നടപടികൾ ഇന്ത്യൻ എംബസിയുമായി ചേർന്ന് നടക്കുന്നു. 

Tags:    
News Summary - Chittar native died in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.