ബുറൈമി: ഈ മാസം 31ന് സുഹാറില്‍ നടക്കുന്ന 'ബാത്തിനോത്സവം 2025'ന്റെ പ്രചാരണാർഥം ബുറൈമി ലുലു ഹാളില്‍ ബുറൈമി സൗഹൃദ വേദി സംഘടിപ്പിച്ച ക്രിസ്മസ്- ന്യൂ ഇയര്‍ ആഘോഷം മികവുറ്റ കലാവിരുന്നായി. കുട്ടികളും കുടുംബങ്ങളുമടക്കം വലിയ പങ്കാളിത്തം പരിപാടിയുടെ ഭാഗമായി.കളറിങ്, ഫാഷന്‍ ഷോ, തബല, ഗിറ്റാര്‍, ഫ്യൂഷന്‍ നൃത്തനൃത്യങ്ങള്‍, ദഫ് മുട്ട്, കരോക്കെ ഗാനമേള, സെന്റ് മേരീ കോണ്ഗ്രഗെഷന് ബുറൈമിയുടെ ക്രിസ്തുമസ് കരോള്‍, വനിതകളുടെ ഫണ്‍ ഗെയിം തുടങ്ങിയവയും അരങ്ങേറി. ബാത്തിനോത്സവത്തിന്റെ പോസ്റ്റര്‍ പ്രകാശനം അബ്ദുല്ല അല്‍ മുകൈവിക്ക് നല്കി നിര്‍വഹിച്ചു. ബത്തിനോത്സവം പ്രതിനിധി രാജേഷ് ഉദ്ഘാടനം ചെയ്തു.
പ്രകാശ് കളിച്ചാത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്കാരിക സദസ്സില്‍ തമ്പാന് തളിപ്പറമ്പ്, സിറാജ് തലശ്ശേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ബിജോയ് കൊല്ലം സ്വാഗതവും നവാസ് മൂസ നന്ദിയും രേഖപ്പെടുത്തി. ഇബ്നു ഖല്‍ദൂണ്‍ പോളി ക്ലിനിക്കിന്റെ നേതൃത്വത്തില്‍ സൗജന്യ പ്രഷര്‍, ഷുഗര്‍ പരിശോധനയും ഒരുക്കിയിരുന്നു. തുടര്‍ന്ന് മത്സര വിജയികള്‍ക്ക് സമ്മാനദാനവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.