സം​യു​ക്ത സ​ഹ​ക​ര​ണ പ​രി​പാ​ടി​ക​ൾ​ക്കാ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യ​വും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സും ഒ​പ്പു​വെ​ക്കു​ന്നു

സ​ഹ​ക​ര​ണം: ആ​ർ.​ഒ.​പി​യും തൊ​ഴി​ൽ മ​ന്ത്രാ​ല​യ​വും ഒ​പ്പു​വെ​ച്ചു

മ​സ്ക​ത്ത്​: ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ശീ​ല​ന​ത്തി​നും തൊ​ഴി​ൽ പി​ന്തു​ണ​ക്കു​മാ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യ​വും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സും നി​ര​വ​ധി സം​യു​ക്ത സ​ഹ​ക​ര​ണ പ​രി​പാ​ടി​ക​ളി​ൽ ഒ​പ്പു​​വെ​ച്ചു. സൈ​നി​ക, സു​ര​ക്ഷ മേ​ഖ​ല​ക​ളി​ൽ പ്ര​ത്യേ​ക തൊ​ഴി​ൽ പ​രി​ശീ​ല​നം ന​ൽ​കി തൊ​ഴി​ല​ന്വേ​ഷ​ക​രു​ടെ ക​ഴി​വു​ക​ൾ വ​ർ​ധി​പ്പി​ക്കു​ക​യാ​ണ് സ​ഹ​ക​ര​ണ പ​രി​പാ​ടി​ക​ൾ ല​ക്ഷ്യ​മി​ടു​ന്ന​ത്.

സൈ​നി​ക, സാ​ങ്കേ​തി​ക, മ​റ്റ് തൊ​ഴി​ലു​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സ്പെ​ഷ​ലൈ​സേ​ഷ​നു​ക​ളി​ലും മേ​ഖ​ല​ക​ളി​ലും നി​ര​വ​ധി തൊ​ഴി​ല​ന്വേ​ഷ​ക​രെ നി​യ​മി​ക്കു​ന്ന​തി​ന് അ​വ​സ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ തൊ​ഴി​ൽ മ​ന്ത്രാ​ല​യ​വും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സും ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്. 

Tags:    
News Summary - Collaboration-ROP and Ministry of Labour signed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.