മസ്കത്ത്: വെട്ടുകിളികളെ തുരത്തുന്നതിനുള്ള കാമ്പയിനിന്റെ ഭാഗമായി ജഅലൻ ബാനി ബു അലിയിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വെട്ടുകിളികളെക്കുറിച്ചും ഫാമുകൾക്കും കാർഷിക വിളകൾക്കുമുള്ള അപകടങ്ങളെക്കുറിച്ചുമുള്ള വിശദീകരണമാണ് തെക്കൻ ശർഖിയ ഫിഷറീസ് അധികൃതർ നൽകിയത്. വിദ്യാർഥികളും ക്ലാസിൽ സംബന്ധിച്ചു.
തെക്കൻ ശർഖിയയിൽ കാർഷിക മേഖലക്ക് വൻ ഭീഷണിയാവുന്ന വെട്ടുകിളികളെ നശിപ്പിക്കാൻ ശക്തമായ നടപടിയുമായാണ് കാർഷിക, മത്സ്യ, ജലവിഭവ മന്ത്രാലയം മുന്നോട്ടുപോകുന്നത്. മന്ത്രാലയം പുറത്തിറക്കിയ പുതിയ കണക്കനുസരിച്ച് 2000 ഹെക്ടർ സ്ഥലത്താണ് വെട്ടുകിളികളെ നശിപ്പിക്കാനുള്ള കാമ്പയിൻ നടക്കുന്നത്.
ഇവ പെറ്റുപെരുകാൻ സാധ്യതയുള്ള 181 സോണുകൾ അധികൃതർ കണ്ടെത്തിയിട്ടുണ്ട്. ഈ സോണുകളെ കേന്ദ്രീകരിച്ചാണ് വെട്ടുകിളികളെ നശിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.