മസ്കത്ത്: കോവിഡ് മഹാമാരി മൂലം പ്രതിസന്ധി നേരിടുകയാണ് ഒമാനിെല ടാക്സി ഡ്രൈവർമാർ. വിനോദ സഞ്ചാരികളില്ലാത്തതടക്കം നിരവധി കാരണങ്ങളാൽ ആഗോള തലത്തിൽ തന്നെ പൊതു ഗതാഗത സംവിധാനങ്ങളടക്കം പ്രതിസന്ധിയിലാണ്.
കഴിഞ്ഞ ഒന്നര വർഷമായി പല തവണകളായി പൂർണമായും ഭാഗികമായുള്ള ലോക്ഡൗണാണ് ഒമാനിലുണ്ടായത്. ലോക്ഡൗണിൽ ജനങ്ങൾ പുറത്തിറങ്ങാൻ മടിക്കുന്നത് ടാക്സി മേഖലക്കാണ് തിരിച്ചടിയാവുന്നത്. കാര്യങ്ങൾ അൽപം നേരെയായി വരുന്നതിനിടെ വീണ്ടും രാത്രി ലോക്ഡൗൺ പ്രഖ്യാപിച്ചത് ഇൗ മേഖലയിലെ പ്രതിസന്ധി വർധിപ്പിക്കാൻ ഇടയാക്കുമെന്ന് ഡ്രൈവർമാർപറയുന്നു.
മുവാസലാത്ത് കൃത്യമായും വ്യവസ്ഥാപിതമായും സർവിസുകൾ ആരംഭിച്ചത് മുതൽ ടാക്സിക്കാരുടെ ശനിദശ ആരംഭിച്ചിരുന്നു. വൈഫൈ അടക്കമുള്ള സേവനങ്ങളും മികച്ച സർവിസുകളും ഉള്ളതിനാൽ യാത്രക്കാരിൽ നല്ലൊരു വിഭാഗം ബസുകളെ ആശ്രയിക്കാൻ തുടങ്ങിയിരുന്നു. എന്നിരുന്നാലും കോവിഡ് പ്രതിസന്ധിക്ക് മുമ്പ് കാര്യങ്ങൾ നേരെ ചൊവ്വേ പോകുന്നുണ്ടായിരുന്നു.
ടാക്സികൾക്ക് കൂടുതൽ ഒാട്ടം ലഭിച്ചിരുന്ന പെരുന്നാൾ, ദേശീയദിനം അടക്കമുള്ള അവധി ദിവസങ്ങൾ കഴിഞ്ഞ 15 മാസമായി കാര്യമായ വരുമാനമൊന്നും ഉണ്ടാക്കാതെയാണ് കടന്നു പോയത്. ബലിപെരുന്നാൾ അവധി അടുക്കുന്നുണ്ടെങ്കിലും നിലവിലെ അവസ്ഥയിൽ വലിയ ചലനമൊന്നും പ്രതീക്ഷിക്കുന്നില്ലെന്നാണ് ൈഡ്രവർമാർ പറയുന്നത്. അതിനാൽ ചെലവുകൾ പരമാവധി ചുരുക്കുകയാണെന്നാണ് ഡ്രൈവർമാർ പറയുന്നത്.
കോവിഡ് വ്യാപനത്തിനു ശേഷം പൊതുജനങ്ങൾ പൊതുവെ ടാക്സികൾ ഒഴിവാക്കുകയാണ്. പൊതു വാഹനങ്ങളിൽ യാത്ര ചെയ്യുന്നത് രോഗം പടരാൻ കാരണമാക്കുമെന്നതിനാലാണിത്. ഇതേ കാരണത്താൽ ഷെയറിങ് ടാക്സികളിൽ ആളുകൾ കയറുന്നതും തീരെ കുറഞ്ഞിട്ടുണ്ട്. രോഗം പകരാതിരിക്കാൻ വീട്ടിൽ തന്നെ കഴിയുന്നതും അനാവശ്യ യാത്രകൾ ഒഴിവാക്കുന്നതും ടാക്സികളെ ബാധിക്കുന്നുണ്ട്. പല കമ്പനികളും ജീവനക്കാരെ അവധി ദിവസങ്ങളിൽ പോലും പുറത്തു വിടുന്നില്ല. കോവിഡ് പ്രതിസന്ധിക്ക് മുമ്പ് വാരാന്ത്യ അവധി ദിവസങ്ങളിൽ വേട്ടുവേലക്കാരികളും കമ്പനി ജീവനക്കാരും റൂവി അടക്കമുള്ള നഗരങ്ങളിൽ എത്താറുണ്ടായിരുന്നു.
ഇത്തരക്കാർ അധികവും സാധാരണ ടാക്സികളെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ കോവിഡ് പ്രതിസന്ധി ആരംഭിച്ചതോടെ ഇത്തരം യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ വിദേശികൾ ഗണ്യമായി കൊഴിഞ്ഞു േപായിട്ടുണ്ട്. ഇതും പ്രതികൂലമായി ബാധിച്ചു. കൊടും ചൂടിൽ രാവിലെ മുതൽ യാത്രക്കാരെ കാത്തിരുന്നാൽ പോലും അഞ്ചോ പത്തോ റിയാൽ മാത്രമാണ് കിട്ടുന്നതെന്നും അതിനാൽ ഏറെ പ്രയാസമാണ് അനുഭവിക്കുന്നതെന്നും ഡ്രൈവർമാർ പറയുന്നു. കൊറോണ പ്രതിസന്ധി ഓൺലൈൻ ടാക്സി കമ്പനികളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. പ്രതിസന്ധി കാരണം ഇത്തരം കമ്പനികൾ പലതും പിടിച്ചു നിൽകാൻ ശ്രമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.