ഗൾഫ് മാധ്യമം സോക്കർ കാർണിവലിന്റെ ചടങ്ങിൽ ‘ക്രാക് ദ കോഡ് ' ന്റെ ലോഗോ പ്രകാശനം ചെയ്തപ്പോൾ
മസ്കത്ത്: വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ‘ക്രാക് ദ കോഡി’ന്റെ ലോഗോ പ്രകാശനം ചെയ്തു. സോക്കർ കാർണിവലിന്റെ പ്രൗഢഗംഭീരമായ ചടങ്ങിൽ ഗൾഫ് മാധ്യമം ഒമാൻ റെസിഡന്റ് മാനേജർ അഫ്സൽ അഹമ്മദ് സിനിമ താരം ആന്റണി വർഗീസ് എന്ന പെപെ, മുൻ ഇന്ത്യൻ ഫുട്ബാൾ താരം സി.കെ. വിനീത്, നടനും അവതാരകനുമായ ഡെയിൻ ഡേവിസ് എന്നിവർക്ക് ലോഗോ കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്.
ഗൾഫ് മാധ്യമം ഒമാൻ മാർക്കറ്റിങ് മാനേജർ ഷൈജു സലാഹുദ്ദീൻ, കുമിൻ കാറ്ററിങ് മാനേജിങ് പാർട്ണർ റസ്സാം മീത്തൽ, കുമിൻ കാറ്ററിങ് ഗ്രൂപ് ജനറൽ മാനേജർ ഹമൂദ് ബിൻ നാസർ അൽ വഹബി, നൂർ ഗസൽ ഡയറക്ടർ ഹസ്ലിൻ സലീം, റിസാൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാനേജിങ് ഡയറക്ടർ ജിഹാസ് പടിയത്ത്, ആർ.എഫ്.സി സി.ഇ.ഒ അബ്ദുൽ സലീം, ക്രാക് ദ കോഡ് പ്രോഗ്രാം കൺവീനർ ഫൈസൽ ഇബ്രാഹീം, കെ.ഇ.എഫ്പ്രസിഡന്റ് ഷബിൻ കെ.എം. എ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഒ.ബി.എൽ.സി സെക്രട്ടറി ത്രിപതി പട്രോ പങ്കെടുത്തു.
അനുദിനം മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യയുടെ കാലത്ത് വിദ്യാർഥികൾക്ക് തങ്ങളുടെ ഭാവി രൂപപ്പെടുത്താനും മക്കളെ മാറ്റത്തോടൊപ്പം സഞ്ചരിക്കാൻ രക്ഷിതാക്കളെയും പ്രാപ്തമാക്കുന്നതാണ് ‘ക്രാക് ദ കോഡ്’. എട്ടു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും വേണ്ടി പ്രത്യേകം രൂപകല്പന ചെയ്ത ഏകദിന പരിപാടി മേയ് മൂന്നിന് മസ്കത്തിലെ മിഡിലീസ്റ്റ് കോളജ് ഓഡിറ്റോറിയത്തിലാണ് നടക്കുക.
വിജ്ഞാനവും വിനോദവും സംയോജപ്പിച്ചുള്ള പരിപാടിയിൽ പ്രമുഖ മനഃശാസ്ത്രജ്ഞയും എഴുത്തുകാരിയുമായ ആരതി സി.രാജരത്നം, എ.ഐ. വിദഗ്ധനും ഗ്രീൻ പെപ്പറിന്റെ സഹസ്ഥാപകനും സി.ഇ.ഒയുമായ കൃഷ്ണ കുമാർ, പ്രശസ്ത മെന്റലിസ്റ്റും കോഗ്നിറ്റീവ് ആൻഡ് മെമ്മറി വിദഗ്ധനുമായ ആദി, മോട്ടിവേഷനൽ സ്പീക്കറൂം കരിയർ കോച്ചുമായ രാജമൂർത്തി എന്നിവരാണ് ക്ലാസുകൾ നയിക്കുക.
നിർമിത ബുദ്ധിയടക്കം (എ.ഐ) ദ്രുതഗതിയിലുള്ള ഡിജിറ്റൽ പരിവർത്തനത്തിന് വിധേയമാകുന്ന ആധുനിക കാലത്ത് കാഴ്ചപ്പാടുകൾ മൂർച്ചപ്പെടുത്തുന്നതിനും അറിവുകളെ നവീകരിക്കുന്നിതിനും ഉതകുന്ന തരത്തിലാണ് ക്ലാസുകൾക്ക് രൂപം നൽകിരിക്കുന്നത്. സാങ്കേതിക വിദ്യയുടെ സഹായത്താൽ അവതരിപ്പിക്കുന്ന ക്ലാസുകൾ വിദ്യാർഥികൾക്ക് ആത്മ വിശ്വാസം വർധിപ്പിക്കാൻ സഹായകമാകും. വിദ്യാഭ്യാസം, വിനോദം, അത്യാവശ്യമായ ജീവിത നൈപുണ്യങ്ങൾ എന്നിവ സമന്വയിപ്പിച്ച് വിദ്യാർഥികളെ അക്കാദമികമായും സാമൂഹികമായും അഭിവൃദ്ധിപ്പെടുത്തുന്ന തരത്തിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.
പരിപാടിയിൽ പങ്കെടുക്കാൻ https://docs.google.com/forms/d/e/1FAIpQLSeecCJRydOa0bcKqMHnNT9MW8I0xg4af5qqpCqzDn-kMafVAg/viewform ഈ ലിങ്ക് ഉയോഗിച്ചും ക്യൂ.ആർ കോഡ് ഉയോഗിച്ചും രജിസ്റ്റർ ചെയ്യാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 400 വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും മാത്രമായിരിക്കും പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് +968 9604 2333 ഈ നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.