സുഹാർ: സുഹർ നവചേതന ഡാൻസ് ഉത്സവ് സീസൺ മൂന്നിന്റെ ഓഡിഷൻ വെള്ളിയാഴ്ച സുഹർ ലുലു ഹൈപ്പർമാർക്കറ്റ് ഹാളിൽ നടക്കും.
സബ് ജൂനിയർ, ജൂനിയർ, സീനിയർ, ഓപ്പൺ എന്നീ പ്രായപരിധിയിലുള്ള വിവിധ വിഭാഗങ്ങളിൽ സിനിമാറ്റിക്, ഫോക്ക് വിഭാഗങ്ങളിലായി സോളോ, ഗ്രൂപ് പ്രകടനങ്ങൾ ഈ നൃത്ത മത്സരത്തിൽ ഉണ്ടായിരിക്കുമെന്ന് നവചേതന പ്രസിഡന്റ് ലിജു ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് ഗീത കണ്ണൻ, സെക്രട്ടറി അനീഷ് ഏറാടത്ത് എന്നിവർ അറിയിച്ചു. രാവിലെ 8.30 മുതൽ ആരംഭിക്കുന്ന ഒഡിഷൻ പരിപാടി വൈകീട്ട് അവസാനിക്കും
മേയ് രണ്ടിന് നടത്തുന്ന ഗ്രാൻഡ് ഫിനാലെയിൽ പ്രശസ്ത നർത്തകിയും സിനിമ കലാകാരിയുമായ പാരീസ് ലക്ഷ്മി, ഏഷ്യാനെറ്റ് ഡാൻസിങ് സ്റ്റാറിന്റെ സെക്കൻഡ് റണ്ണർഅപ്പ് വി.എസ്. അഭി എന്നിവർ മുഖ്യാതിഥികളായിരിക്കമെന്ന് സംഘാടകർ അറിയിച്ചു. പ്രവേശനം സൗജന്യമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.