മസ്കത്ത്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 75ാമത് രക്തസാക്ഷി ദിനം ഒ.ഐ.സി.സി ഒമാൻ നാഷനൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ഓൺലൈനായി നടന്ന പരിപടിയിൽ നാഷനൽ കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് ഹസ്സൻ ആമുഖ പ്രഭാഷണം നടത്തി. വർത്തമാനകാലത്തെ ഭരണാധികാരികൾ ഗാന്ധിജിയെ ഭയപ്പെടുകയും വിസ്മൃതിക്ക് തള്ളാനും മത്സരിക്കുമ്പോൾ അതിന് വളമിട്ട് കൊടുക്കുന്നരീതി പലപ്പോഴും പുരോഗമന സോഷ്യലിസ്റ്റ് ആശയക്കാരിൽനിന്നുപോലും കാണുന്നു എന്നുള്ളത് നടുക്കം ഉണ്ടാക്കുന്ന കാര്യമാണെന്ന് സിദ്ദീഖ് ഹസ്സൻ പറഞ്ഞു. രാഷ്ട്രപിതാവിനെ ഇന്ന് ഭരണകൂടവും ഫാഷിസ്റ്റുകളും ഭയപ്പെടുന്നുവെങ്കിൽ അതുതന്നെയാണ് മഹാത്മജിയുടെ മഹത്ത്വം എന്ന് ഗ്ലോബൽ സെക്രട്ടറി കുര്യാക്കോസ് മാളിയേക്കൽ പറഞ്ഞു. ഗാന്ധിയൻ ആദർശങ്ങൾ വലിയ തോതിൽ പ്രചരിപ്പിക്കേണ്ട കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് വൈസ് പ്രസിഡന്റ് അനീഷ കടവിൽ പറഞ്ഞു.
നസീർ തിരുവത്ര, ബിന്ദു തുടങ്ങിയവരും സംസാരിച്ചു. രക്തസാക്ഷിദിനത്തോടനുബന്ധിച്ച് കെ.പി.സി.സി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച വർഗീയവിരുദ്ധ ദിന പ്രതിജ്ഞ പ്രസിഡന്റ് സിദ്ദീഖ് ഹസ്സൻ ചൊല്ലിക്കൊടുത്തു. സെക്രട്ടറിമാരായ നിതീഷ് മാണി സ്വാഗതവും ജിജോ കണ്ടൻതോട്ട് നന്ദിയും പറഞ്ഞു. മസ്കത്ത്: രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ ഗാന്ധിസത്തെ മുറുകെ പിടിക്കേണ്ട സമയമാണിതെന്ന് പ്രിയദർശിനി കൾചറൽ കോൺഗ്രസ് പ്രസിഡന്റ് റെജി കെ. തോമസ് പറഞ്ഞു. രക്തസാക്ഷിദിനത്തോടനുബന്ധിച്ച് ഓൺലൈനിൽ നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രക്ഷാധികാരി ഉമ്മർ എരമംഗലം, ഷമീർ ആനക്കയം, ജോൺസൺ യോഹന്നാൻ, അനൂപ് നാരായണൻ, നസീർ പിള്ള തുടങ്ങിയവർ സംസാരിച്ചു. അംഗങ്ങൾ വർഗീയ വിരുദ്ധ പ്രതിജ്ഞയും എടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.