ചങ്ങരംകുളം സ്വദേശി ഒമാനിൽ നിര്യാതനായി

മസ്​കത്ത്​: മലപ്പുറം ചങ്ങരംകുളം സ്വദേശി ഹൃദയാഘാതംമൂലം ഒമാനിൽ നിര്യാതനായി. ചങ്ങരംകുളം ആല​േങ്കാട്​ അവറാൻപടി സ്വദേശി രാഹുൽ(30) ആണ്​ മരിച്ചത്. ഒമാന​ിലെ സിദാബിൽ കോറൽ ഒാഷ്യൻ ബോട്ടിങ്​ കമ്പനിയിൽ മെയിൻറനൻസ്​ വിഭാഗത്തിൽ ജോലി ചെയ്​തുവരുകയായിരുന്നു. ശനിയാഴ്​ച രാവിലെ ജോലിക്കിടെ രാഹുൽ വെള്ളത്തിലേക്ക്​ കുഴഞ്ഞുവീഴുകയായിരുന്നു. വീഴ്​ചക്ക്​ ശേഷം ബോട്ടിന്​ സമീപത്തേക്ക്​ നീന്തിയ ഇദ്ദേഹത്തെ സഹപ്രവർത്തകർ പിടിച്ച്​ ബോട്ടിലേക്ക്​ കയറ്റിയതിന്​ ശേഷമാണ്​ മരിച്ചത്​. ഒന്നുരണ്ട്​ ദിവസമായി ശാരീരിക അസ്വാസ്​ഥ്യം അനുഭവപ്പെട്ടിരുന്നതായി പറയുന്നു. പുതുശേരി വളപ്പിൽ വിശ്വനാഥ​​െൻറയും സരോജിനിയുടെയും മകനാണ്​. ഭാര്യ: ആതിര. നാലുമാസം പ്രായമായ മകളുണ്ട്​. സഹോദരങ്ങൾ: ബാബു, ജിഷ. മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകാനുള്ള നടപടികൾ സ്വീകരിച്ചുവരുകയാണ്​.
Tags:    
News Summary - death- Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.