ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണം വി​ത​ര​ണം ചെയ്യുന്നു 

പെ​രു​ന്നാ​ൾ ഭ​ക്ഷ​ണ​പ്പൊ​തി വി​ത​ര​ണം

മ​സ്​​ക​ത്ത്​: ചെ​റി​യ പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ മ​സ്​​ക​ത്ത്​ ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം മ​സ്​​ക​ത്തി​ലെ വി​വി​ധ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്​​തു. പ്ര​സി​ഡ​ൻ​റ്​ ക​ബീ​ർ യൂ​സ​ഫ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ വ​ള്ളി​ക്കാ​വ്, വി.​കെ. ഷെ​ഫീ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഉ​ച്ച​ഭ​ക്ഷ​ണം എ​ത്തി​ച്ച​ത്. ബാ​ർ​ബി​ക്യൂ -ബി​രി​യാ​ണി ഫാ​ക്​​ട​റി, റൂ​വി അ​ൽ ഫ​വാ​ൻ റ​സ്​​റ്റാ​റ​ൻ​റ്, റൂ​വി അ​ൽ ഫൈ​ലാ​ഖ് റ​സ്​​റ്റാ​റ​ൻ​റ്​ എ​ന്നി​വ​രാ​ണ് ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ സം​ഭാ​വ​ന ന​ൽ​കി​യ​ത്.

പ്ര​തി​സ​ന്ധി​ക്കാ​ല​ത്ത്​ ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം ഒ​ട്ടേ​റെ മാ​തൃ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്​​ച​വെ​ച്ചെ​ന്നും അ​തി​െൻറ ഭാ​ഗ​മാ​യാ​ണ് ത്യാ​ഗ​ത്തി​െൻറ രാ​പ്പ​ക​ലു​ക​ൾ​ക്കു ശേ​ഷ​മെ​ത്തു​ന്ന ചെ​റി​യ പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ ആ​രും പ​ട്ടി​ണി കി​ട​ക്ക​രു​ത് എ​ന്ന ല​ക്ഷ്യ​വു​മാ​യി ഉ​ച്ച​ഭ​ക്ഷ​ണം വി​ത​ര​ണം ന​ട​ത്തി​യ​തെ​ന്നും പ്ര​സി​ഡ​ൻ​റ്​ ക​ബീ​ർ യൂ​സ​ഫ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ വ​ള്ളി​ക്കാ​വ് എ​ന്നി​വ​ർ പ​റ​ഞ്ഞു. മ​സ്​​ക​ത്ത്​ ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റ​ത്തോ​ട് സ​ഹ​ക​രി​ച്ച സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വ്യ​ക്തി​ക​ൾ​ക്കും ഇ​രു​വ​രും ന​ന്ദി പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.