ലണ്ടൻ മലയാള സാഹിത്യവേദി പുരസ്കാരം ഡോ. ജെ രത്നകുമാറിന് മുൻ മന്ത്രിയും എം.എൽ.എയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ സമ്മാനിക്കുന്നു
മസ്കത്ത്: കലാസാംസ്കാരികസാമൂഹ്യ മേഖലയിലെ സ്തുത്യർഹ സേവനങ്ങൾ പരിഗണിച്ചു ലണ്ടൻ മലയാള സാഹിത്യവേദി ഏർപ്പെടുത്തിയ പുരസ്കാരം വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാൻ ഡോ ജെ. രത്നകുമാറിന് സമ്മാനിച്ചു. കോട്ടയത്ത് നടന്ന ചടങ്ങിൽ മുൻ മന്ത്രിയും എം.എൽ.എയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആണ് പുരസ്കാരദാനം സമ്മാനിച്ചത്.
പുരസ്കാരത്തിനു അർഹരായവർ പ്രവാസ ലോകത്ത് നടത്തുന്ന പ്രവർത്തനങ്ങൾ അമൂല്യമാണെന്നും അവർ മലയാളഭാഷയുടെയും കേരളത്തിന്റെയും അംബാസഡർമാരാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
മലയാളിത്തവും മലയാള ഭാഷയും പ്രതിസന്ധി നേരിടുന്ന ഒരു കാലഘട്ടത്തിൽ ലണ്ടൻ മലയാള സാഹിത്യവേദിയെ പോലെ ഒട്ടനവധി സംഘടനകൾ വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നത് നമുക്ക് പ്രതീക്ഷ നൽകുന്ന കാര്യമാണ് എന്ന് പുരസ്കാരം സ്വീകരിച്ച ശേഷം മറുപടി പ്രസംഗത്തിൽ ഡോ. ജെ. രത്നകുമാർ പറഞ്ഞു. കൂടാതെ, ലോകം മുഴുവനും പ്രത്യേകിച്ച് കേരളത്തിലെ 14 ജില്ലകളിലുമായി വേൾഡ് മലയാളി ഫെഡറേഷൻ നടത്താനിരിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിനിനു വേണ്ടിയുള്ള എല്ലാവരുടെയും സർവപിന്തുണയും ഡോ ജെ. രത്നകുമാർ അഭ്യർഥിച്ചു.
പ്രഫ. മാടവന ബാലകൃഷ്ണപിള്ള, ഡോ.അജി പീറ്റർ എന്നിവരായിരുന്നു മറ്റു പുരസ്കാര ജേതാക്കൾ.ലണ്ടൻ മലയാള സാഹിത്യവേദി ജനറൽ കോഓഡിനേറ്റർ റെജി നന്ദിക്കാട് സാഹിത്യകാരൻ കിളിരൂർ രാധാകൃഷ്ണൻ, യു.കയിൽ നിന്നുള്ള ലോക കേരള സഭാ അംഗം സി.എ. ജോസഫ് (ലണ്ടൻ) തുടങ്ങി കലാസാമൂഹ്യസാംസ്കാരിക മേഖലയിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.