മസ്കത്ത്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരളവിഭാഗം ഒരുക്കിയ മുഴുനീള നാടകം ‘അടുക്കള’ റൂവി അൽ ഫലാജ് ഹോട്ടലിലെ ഗ്രാൻഡ് ഹാളിൽ നിറഞ്ഞ സദസ്സിൽ അവതരിപ്പിച്ചു. എൻ. ശശിധരൻ ര ചിച്ച നാടകത്തിന് രംഗാവിഷ്കാരമൊരുക്കിയത് മസ്കത്തിലെ പ്രശസ്ത നാടക പ്രവര്ത്തകന് പത്മനാഭന് തലോറയാണ്. കപട സദാചാര സങ്കല്പങ്ങളും ഹൃദയശൂന്യമായ സ്ത്രീ-പുരുഷ ബന്ധങ്ങളും കൊണ്ട് മലയാളി കെട്ടിപ്പൊക്കിയ ജീവിതവ്യവസ്ഥയെ തുറന്നുകാണിക്കുന്നതായിരുന്നു നാടകം. പ്രവാസി കലാകാരന്മാർ കാണികളുടെ മുക്തകണ്ഠ പ്രശംസ ഏറ്റുവാങ്ങി.
ഷീനയും സുനില്‍ ദത്തും മുഖ്യവേഷമിട്ട നാടകത്തിൽ എന്‍.പി. മുരളി, വേണുഗോപാല്‍, രഞ്ജു അനു, സൗമ്യ വിനോദ്, അനുപമ സന്തോഷ്, ദിനേശ് എങ്ങൂര്, മോഹന്‍ കരിവെള്ളൂര്‍, വിനോദ് ഗുരുവായൂര്‍, ഹൃദത് സന്തോഷ്, ഇഷാനി വിനോദ്, വാമിക വിനോദ് എന്നിവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പ്രതാപ് പാടിയില്‍ വെളിച്ചവും രാജീവ് കീഴറ ശബ്ദ നിയന്ത്രണവും സതീഷ് കണ്ണൂർ സംഗീതവും നിർവഹിച്ചു. രംഗപടമൊരുക്കിയത് റെജി പുത്തൂരായിരുന്നു. ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ ഡോ. ബേബി സാം സാമുവൽ, സ്കൂൾ ബോർഡ് മുൻ ഫിനാൻസ് ഡയറക്ടർ അംബുജാക്ഷൻ, സംഘാടക സമിതി വൈസ് ചെയർമാൻ കെ. ബാലകൃഷ്ണൻ, കേരള വിഭാഗം കോ. കൺവീനർ പ്രസാദ്, സംഘാടക സമിതി കൺവീൻ റെജു മറക്കാത്ത്, മലയാളം മിഷൻ ചീഫ് കോഓഡിനേറ്റർ സന്തോഷ് കുമാർ എന്നിവർ കലാകാരൻമാരെയും സാങ്കേതിക പ്രവർത്തകരെയും ഫലകങ്ങൾ നൽകി ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.