ദുബൈ എക്സ്പോയിെല ഒമാൻ പവയലിയൻ േറായൽ ആർമി കമാൻഡർ മേജർ ജനറൽ മതാർ ബിൻ സലിം അൽ ബലൂഷി സന്ദർശിക്കുന്നു
മസ്കത്ത്: ആഗോള വാണിജ്യമേളയായ ദുബൈ എക്സ്പോയിെല ഒമാൻ പവലിയൻ േറായൽ ആർമി കമാൻഡർ മേജർ ജനറൽ മതാർ ബിൻ സലിം അൽ ബലൂഷി സന്ദർശിച്ചു.
ദുബൈ എയർഷോ 2021'ൽ പെങ്കടുക്കുന്നതിെൻറ ഭാഗമായി എത്തിയതായിരുന്നു അദ്ദേഹം. സൈനിക സംഘവും കൂടെയുണ്ടായിരുന്നു. ഒമാൻ പവലിയൻ കമീഷണർ മുഹ്സിൻ ബിൻ ഖമീസ് റോയൽ ആർമി കമാൻഡറെ സ്വീകരിച്ചു. പവലിയനെക്കുറിച്ച് അദ്ദേഹത്തിന് വിശദീകരിച്ചു കൊടുത്തു. ദുബൈ ഭരണാധികാരി ശൈഖ് മക്തൂം, ഒമാന്‍ സാംസ്കാരിക, കായിക, യുവജന മന്ത്രി ദീ യസിന് ബിന്‍ ഹൈതം ബിന്‍ താരിക് അല്‍ സഈദ്, വിദേശകാര്യമന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി അടക്കമുള്ള പ്രമുഖര്‍ നേരത്തെ പവലിയന് സന്ദര്‍ശിച്ചിരുന്നു.ലക്ഷക്കണക്കിനാളുകളാണ് ഇതിനകം പവലിയനിൽ എത്തിയിട്ടുള്ളത്. ഒമാനെ വിനോദസഞ്ചാരത്തിനും നിക്ഷേപത്തിനും അനുഗുണമായ രാജ്യമായും എക്സ്പോയിലൂടെ പരിചയപ്പെടുത്തുന്നു. ആധുനിക സാങ്കേതികവിദ്യകളുടെയും സൗണ്ട് മാനേജ്മെൻറിെൻറയും ദൃശ്യാവിഷ്കാരം പവലിയെൻറ ആകർഷണീയ ഘടകങ്ങളിലൊന്നാണ്. സുൽത്താനേറ്റ് ഇതുവരെ നേടിയെടുത്ത വികസന നേട്ടങ്ങളും പവലിയനിലൂടെ ജനങ്ങളുടെ മുന്നിലെത്തിക്കുന്നു. ഒമാനിൽനിന്നുള്ള നൂറുകണക്കിന് ചെറുകിട, ഇടത്തരം സംരംഭകരാണ് എക്സ്പോയിൽ പങ്കെടുക്കുന്നത്. അവസരങ്ങളുടെ തലമുറകൾ എന്ന പേരിൽ കുന്തിരിക്ക മരത്തിെൻറ കഥയും അതിെൻറ ജീവിതചക്രവും അടിസ്ഥാനമാക്കിയാണ് പവലിയൻ രൂപകൽപന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.