മസ്കത്ത്: പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഈദ്ഗാഹുകൾ നടന്നു. പുലർച്ചെ തന്നെ ഒമാന്റെ വിവിധ സ്ഥലങ്ങളിൽ നിന്നൊഴുകിയെത്തിയവര് നമസ്കാരത്തിനായി അണിനിരന്നു. മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന ഈദ് ഗാഹിൽ ഗാലയിൽ സലീം മമ്പാട്, അമീറാത്തിൽ സി. നൗഷാദ് അബ്ദുല്ലാഹ്, ബർക്കയിൽ സി. അലി, മബേലയിൽ അബ്ദുൽകരീം, ഖദറയിൽ ഷഫീഖ് കോട്ടയം, ഇബ്രിയിൽ ജമാൽ പാലേരി, സൂറിൽ അൻസാർ മൗലവി, ബൂഅലിയിൽ താജുദ്ദീൻ പെരുമ്പാവൂർ എന്നിവർ നേതൃത്വം നൽകി.
ഇന്ത്യൻ ഇസ്ലാഹി സെന്റർ ഒമാൻ ഈദ്ഗാഹുകൾ സംഘടിപ്പിച്ചു. മതം മുന്നോട്ടുവെക്കുന്ന നന്മയും സഹവർത്തിത്വവും അനുവർത്തിക്കൽ വിശ്വാസികളുടെ ബാധ്യതയാണെന്ന് ഈദ് ഖുതുബയിലൂടെ ഖതീബുമാര്‍ ഉല്‍ബോധിപ്പിച്ചു. ലോകത്തിനു മുഴുവൻ നന്മ കാംക്ഷിച്ച ഇബ്രാഹീം നബിയുടെയും കുടുംബത്തിന്റെയും ത്യാഗ ജീവിതം അനുകരണീയവും മാതൃകാപരവുമാണെന്നും ഖുതുബയിലൂടെ ഉണര്‍ത്തി. റൂവി അൽകറാമ ഹൈപ്പർമാർക്കറ്റ് അഷ്കർ നിലമ്പൂർ, വാദികബീർ ഇബ്ൻ ഖൽദൂൻ സ്കൂൾ മുഹമ്മദ് ഫുർഖാനി, സീബ് കാലിഡോണിയൻ കോളജ് ഷമീർ ചെന്ദ്രാപിന്നി, സുവൈഖ് ഷാഹി ഫുഡ്സ് ഗഫൂർ പാലത്ത് എന്നിവർ നേതൃത്വം ഈദ് നമസ്കാരങ്ങൾക്ക് നേതൃത്വം നൽകി.
സമർപ്പണത്തിന്റെയും ക്ഷമയുടെയും സന്ദേശമാണ് ബലി പെരുന്നാൾ നൽകുന്നതെന്ന് ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ റൂവി അപ്പോളോ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈദ്ഗാഹിന് നേതൃത്വം നൽകിയ അബ്ദുൽ നാസിർ മൗലവി പറഞ്ഞു. നിരപരാധികളായ ഫലസ്തീൻ ജനതക്ക് മേൽ ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങൾ തുടരുന്നത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
സീബ് അൽ ഹൈൽ ഈഗിൾസ് ഗ്രൗണ്ടിലെ നമസ് ക്കാരത്തിന് മുഹമ്മദ് കുട്ടി മൗലവി, സലാല ഇത്തിഹാദ് ക്ലബ് ഗ്രൗണ്ട് പഴയ അൽ കരീഫ് സൂപ്പർ മാർക്കറ്റിന് പിറകുവശം നടന്ന നമസ്ക്കാരത്തിന് ദാനിഷ് കൊയിലാണ്ടി, സുഹാർ ബദർ അൽ സമാ പോളി ക്ലിനിക്കിനു പിറകുവശം നടന്ന നമസ്ക്കാരത്തിന് സഈദ് ചാലിശ്ശേരി, ബർക്ക മക്ക ഹൈപ്പർ മാർക്കറ്റ് പാർക്കിങ് ഗ്രൗണ്ടിലെ നമസ്ക്കാരത്തിന് സഫ്വാൻ പൂച്ചാക്കൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.