ഈ​ദു​ൽ ഫി​ത്ർ​ 22ന് ​ആ​വാ​ൻ സാ​ധ്യ​ത

മ​സ്ക​ത്ത്: ഗോ​ള​ശാ​സ്ത്ര ക​ണ​ക്ക​നു​സ​രി​ച്ച് ഈ ​വ​ർ​ഷ​ത്തെ ഈ​ദു​ൽ ഫി​ത്ർ ഏ​പ്രി​ൽ 22ന്​ ​ആ​വാ​ൻ സാ​ധ്യ​ത​യെ​ന്ന് ഒ​മാ​ൻ ഗോ​ള നി​രീ​ക്ഷ​ണ സ​മി​തി ത​ല​വ​ൻ അ​ബ്ദു​ൽ വ​ഹാ​ബ് അ​ൽ ബു​സൈ​ദി. ഏ​പ്രി​ൽ 19 വ്യ​ഴാ​ഴ്ച ശ​വ്വാ​ൽ മാ​സ​പ്പി​റ​വി കാ​ണാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​ത​നു​സ​രി​ച്ച് ഈ ​വ​ർ​ഷം 30 നോ​മ്പു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച ശേ​ഷ​മാ​യി​രി​ക്കും ഈ​ദു​ൽ ഫി​ത്ർ. എ​ന്നാ​ൽ മ​റ്റ് ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ വെ​ള്ളി​യാ​ഴ്ച ചെ​റി​യ പെ​രു​ന്നാ​ൾ ആ​വാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പു​തി​യ ച​ന്ദ്ര​ൻ വ്യ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് പി​റ​ക്കു​ക. രാ​വി​ലെ 8.12 പി​റ​ക്കു​ന്ന ച​ന്ദ്ര​ൻ ഒ​മ്പ​ത് മ​ണി​ക്കൂ​ർ ആ​കാ​ശ​ത്തു​ണ്ടാ​വും. 12 മ​ണി​ക്കൂ​റെ​ങ്കി​ലും ച​ന്ദ്ര​ൻ ആ​കാ​ശ​ത്തു​ണ്ടാ​യാ​ൽ മാ​ത്ര​മാ​ണ് ച​ന്ദ്ര പി​റ​വി കാ​ണാ​ൻ ക​ഴി​യു​ക. വൈ​കീ​ട്ട് 6.51നാ​ണ് ച​ന്ദ്ര​ൻ അ​സ്ത​മി​ക്കു​ന്ന​ത്. ഏ​പ്രി​ൽ 20 ന് ​സൂ​ര്യ​ൻ അ​സ്ത​മി​ക്കു​ന്ന​ത് 6.30നാ​ണ്. സൂ​ര്യ​ൻ അ​സ്ത​മി​ച്ച ശേ​ഷം 21 മി​നി​റ്റ് മാ​ത്ര​മാ​ണ് ച​ന്ദ്ര​ൻ ആ​കാ​ശ​ത്തു​ണ്ടാ​വു​ക. ഇ​ക്കാ​ര​ണ​ത്താ​ൻ വ്യാ​ഴാ​ഴ്ച ച​ന്ദ്ര​പി​റ കാ​ണാ​നാ​വി​ല്ല. അ​തി​ൽ വെ​ള്ളി​യാ​ഴ്ച നോ​മ്പ് 30 ആ​യി ക​ണ​ക്കാ​ക്കി ശ​നി​യാ​ഴ്ച ശ​വ്വാ​ൽ ഒ​ന്ന് ആ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Eid likely on April 22

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.