മസ്കത്ത്: ഒമാനിൽ ഈദുൽ ഫിത്ർ മാർച്ച് 31ന് തിങ്കളാഴ്ചയാകാനാണ് സാധ്യയെന്ന് ഒമാൻ ജ്യോതിശാസ്ത്ര സൊസൈറ്റിയിലെ നിരീക്ഷണാലയത്തിന്റെ തലവൻ അബ്ദുൽ വഹാബ് ബുസൈദി പറഞ്ഞു. സൂര്യൻ 6.21ന് അസ്തമിച്ച് അഞ്ചു മിനിറ്റ് മാത്രമാണ് ചക്രവാളത്തിലുണ്ടാവുക. അത് ചക്രവാളത്തിന് രണ്ടു ഡിഗ്രി മുകളിലായിരിക്കും. 0.04 ശതമാനം മാത്രമായിരിക്കും പ്രകാശം. അതിനാൽ, ചന്ദ്രനെ മാർച്ച് 29ന് കാണുന്നത് മിക്കവാറും അൽഅസാധ്യമായിരിക്കുമെന്ന് ബുസൈദി പറഞ്ഞു. അങ്ങനെയണെങ്കിൽ റമദാൻ 30ഉം പൂർത്തീകരിച്ചായിരിക്കും ഒമാൻ ഈദുൽ ഫിത്റിനെ വരവേരൽക്കുക.
അതേസമയം, വിശുദ്ധമാസം അവസാന പത്തിലേക്ക് നീങ്ങി തുടങ്ങിയതോടെ മസ്ജിദുകളിൽ തിരക്കേറിയിട്ടുണ്ട്. നേരം പുലരുംവരെ ഭജനം ഇരുന്ന് ആരാധന കർമങ്ങളിൽ മുഴുകി പ്രഭാത നമസ്കാരവും കഴിഞ്ഞാണ് വീട്ടിലേക്ക് മടങ്ങുന്നത്. മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ വിവിധ മസ്ജിദുകളിൽ ലഘുഭക്ഷണങ്ങളും മറ്റും വിതരണം ചെയ്യുന്നുണ്ട്. റമദാനിലെ ഏറ്റവും പുണ്യമുള്ള ദിനങ്ങൾ അവസാനപത്തിലാണെന്നിരിക്കെ കൂടുതൽ ആളുകൾ വരും ദിവസങ്ങളിൽ മസ്ജിദിലേക്ക് ഒഴുകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.