മബേല ഈദ് ഗാഹ്: സ്വാഗതസംഘം രൂപവത്​കരിച്ചു

മബേല ഈദ് ഗാഹ്: സ്വാഗതസംഘം രൂപവത്​കരിച്ചു

മസ്കത്ത്​: ഈദുൽ ഫിതറിനോടനുബന്ധിച്ചു മബേല മാൾ ഓഫ് മസ്കത്തിനു സമീപം അൽ ശാദി ഫുട്ബാൾ ഫീൽഡിൽ സംഘടിപ്പിക്കുന്ന ഈദ് ഗാഹിനായുള്ള വിപുലമായ കമ്മിറ്റി രൂപവത്​കരിച്ചു. തെരഞ്ഞെടുപ്പിന് രക്ഷാധികാരി അബ്ദുൽ ഖാദർ നേതൃത്വം നൽകി.

സീബ്, ഹെയ്​ൽ, അൽ ഖുദ്, മബേല, ഹൽബാൻ തുടങ്ങി വിവിധ പ്രദേശങ്ങളിലെ മലയാളികൾക്ക് പെരുന്നാൾ നമസ്കാരത്തിന് എളുപ്പം എത്തിചേരാവുന്ന സ്ഥലമാണിതെന്നു അദ്ദേഹം പറഞ്ഞു.

ജനറൽ കൺവീനർ: കെ.പി. ഇബ്രാഹിം ,അസി.കൺവീനർ: റാസിക്ക് നീലാമ്പ്രാ, ഫിനാൻസ് കോഡിനേറ്റർ: നൗഫൽ കളത്തിൽ, മീഡിയ ആൻഡ്​ പബ്ലിസിറ്റി: അസീബ്, നഗരി സജ്ജീകരണം: ഫൈസൽ മങ്ങാട്ടിൽ, സൗണ്ട്: ഫൈസൽ ഇബ്രാഹിം ട്രാഫിക് -അസ്കർ എന്നിവരുടെ നേതൃത്വത്തിൽ പ്രധാന വകുപ്പികളിലായി വിവിധ കമ്മറ്റികൾ തെരഞ്ഞെടുത്തു.

Tags:    
News Summary - Eidgah organising committe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.