മസ്കത്ത്: ഇലക്ട്രിക് കാറുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനായി കഴിഞ്ഞദിവസം ഉപസമിതി യോഗം ചേർന്നു. പരിസ്ഥിതി അതോറിറ്റി ചെയർമാൻ ഡോ. അബ്ദുല്ല ബിൻ അലി അൽ അമ്രിയുടെയും നിരവധി അതോറിറ്റി ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു യോഗം.
അദൽ ബിൻ അഹമ്മദ് അൽ ലവതി നേതൃത്വം നൽകി. ഇലക്‌ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സൗകര്യങ്ങൾ, ഇതിനായുള്ള പദ്ധതികൾ, ഗ്യാസ് സ്റ്റേഷനുകളിൽ ഇലക്ട്രിക് ചാർജിങ് ഉപകരണങ്ങളും മറ്റ് ആവശ്യമായ കാര്യങ്ങളും സജ്ജീകരിക്കുന്നതിന് റോയൽ ഒമാൻ പൊലീസുമായി (ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ്) ഏകോപനം എന്നിവ കമ്മിറ്റി ചർച്ച ചെയ്തു.
റോഡുകൾക്കുണ്ടായിരിക്കേണ്ട സവിശേഷതകൾ, ആവശ്യമാണെങ്കിൽ റോഡുകളിൽ വരുത്തേണ്ട മാറ്റങ്ങൾ, പരമ്പരാഗത കാറുകളിൽനിന്ന് ഇലക്ട്രിക്കിലേക്ക് മാറുന്നതിനുള്ള പദ്ധതികളും വിശകലനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.