മസ്കത്ത്: ഒമാൻ പൗരന്മാരുടെ വൈദ്യുതിയുടെയും കുടിവെള്ളത്തിെൻറയും മൂല്യവർധിത നികുതി (വാറ്റ്) സർക്കാർ വഹിക്കും. പാർപ്പിട വിഭാഗത്തിൽപെട്ട രണ്ട് അക്കൗണ്ട് വരെയുള്ളവയുടെ വാറ്റാണ് സാമൂഹിക സുരക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ വഹിക്കുക. സുൽത്താൻ ഹൈതം ബിൻ ത്വാരിഖിെൻറ അംഗീകാരത്തോടെയാണ് പൗരന്മാർക്ക് ആശ്വാസമേകുന്ന തീരുമാനം പ്രഖ്യാപിച്ചത്. നേരത്തെതന്നെ ഇരു സേവനങ്ങൾക്കും സർക്കാറിെൻറ സഹായം ലഭിക്കുന്ന കുടുംബങ്ങൾക്കും നികുതിയിളവ് ലഭിക്കും. ഏപ്രിൽ 16 മുതലാണ് പുതിയ വാറ്റ് നിയമം രാജ്യത്ത് നടപ്പിലാക്കാൻ പോകുന്നത്.
നേരത്തെ 488 അവശ്യവസ്തുക്കളെ വാറ്റിൽനിന്ന് ഒഴിവാക്കുന്ന തീരുമാനവും പ്രഖ്യാപിച്ചു. സാമൂഹിക സുരക്ഷ പദ്ധതിയുടെ ഭാഗമായി മാസാന്ത വരുമാനം 350 റിയാലിൽ കുറവുള്ളവരെ ഭവനവായ്പ അടക്കുന്നതിൽനിന്ന് ഒഴിവാക്കിയിരുന്നു. രാജ്യത്തെ 650ലേറെ കുടുംബങ്ങൾക്ക് ഇത് സഹായകരമാകും. കോവിഡ് 19െൻറ സാഹചര്യത്തിൽ ജനങ്ങളുടെ ജീവിതം എളുപ്പമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ ദിവസം സുൽത്താൻ സർക്കാർ വകുപ്പുകൾക്ക് നിർദേശം നൽകിയിരുന്നു. സാധാരണ ജനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്നത് ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് അവശ്യവസ്തുക്കളുടെ നികുതി ഒഴിവാക്കി സർക്കാർ ഏറ്റെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.