മസ്കത്ത്: ഈ വർഷത്തിന്റെ മൂന്നാം പാദത്തിൽ 87 ശതമാനം തൊഴിൽ ലക്ഷ്യം കൈവരിച്ചതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. സർക്കാർ, സ്വകാര്യ മേഖലകളിലൂടെയാണ് ഇത്തരം ലക്ഷ്യത്തിലേക്കെത്തിയത്. ഒമാനി തൊഴിലന്വോഷകരെ തൊഴിൽ ശക്തിയിലേക്കെത്തിക്കാൻ ലക്ഷ്യമിട്ടുള്ള ദേശീയ തൊഴിൽ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനുള്ള മുന്നേറ്റത്തെ ഇതു പ്രതിഫലിപ്പിക്കുന്നുണ്ട്.
13,050 തൊഴിലന്വോഷകരിൽ 10,000 പേർക്ക് സർക്കാർ മേഖലയിൽ ജോലി നൽകാൻ കഴിഞ്ഞതായി മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. പുതിയ റോളുകളിലേക്കോ അല്ലെങ്കിൽ മുമ്പ് പ്രവാസികൾ വഹിച്ചിരുന്ന ജോലിയിലേക്കോ ആണ് ഇവരെ നിയമിച്ചത്. സ്വകാര്യമേഖലയിൽ11,165 പേർക്ക് ജോലി ലഭിച്ചു. 16,000ആയിരുന്നു ലക്ഷ്യമിട്ടിരുന്നത്.
സർക്കാർ മേഖലയിൽ 2,000 പേരെ മാറ്റി, പരിശീലനം നൽകിയ ആളുകളെ നിയമിക്കാൻ ലക്ഷ്യമിട്ടിരുന്നു. ഇതിൽ1,461 ആളുകളെ നിയമിക്കുകയും ചെയ്തു. സ്വകാര്യമേഖലയിൽ, 7,000ൽ എത്തുക എന്ന ലക്ഷ്യത്തോടെ, 1,614 വ്യക്തികൾ സ്വയം തൊഴിലിൽ ഏർപ്പെടുകയും 4,788 പേർ പരിശീലനം പൂർത്തിയാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.