മസ്തിഷ്‍കാഘാതം; എറണാകുളം സ്വദേശി ഒമാനിൽ മരിച്ചു

മസ്തിഷ്‍കാഘാതം; എറണാകുളം സ്വദേശി ഒമാനിൽ മരിച്ചു

മസ്കത്ത്: എറണാകുളം സ്വദേശി മസ്തിഷ്‍കാഘാതത്തെ തുടർന്ന് ഒമാനിൽ മരിച്ചു. ചോറ്റാനിക്കരയിലെ പ്രജിത് പ്രസാദ് (35) ആണ് മസ്കത്തിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

നാല് വർഷമായി ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസിൽ എം.ഐ.എസ് അനലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: പരേതനായ പ്രസാദ്. മാതാവ്: സോനി സുദർശൻ. ഭാര്യ: പൂജ ഗോപിനാഥൻ. മകൻ: ശ്രീഹരി പ്രജിത്.

നടപടികൾ പൂർത്തിയാക്കി മൃതദേഹം ചൊവ്വാഴ്ച വൈകീട്ടോടെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    
News Summary - Ernakulam native dies in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.