മസ്കത്ത്: പയ്യന്നൂർ സൗഹൃദവേദിയുടെ ആഭിമുഖ്യത്തിലുള്ള ആറാമത് പയ്യന്നൂർ ഫെസ്റ്റ് അല്‍ഫലാജ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ഇന്ത്യൻ എംബസി കോൺസുലാർ വിഭാഗം സെക്കൻഡ് സെക്രട്ടറി പി. കണ്ണന് നായര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഒമാൻ ടി.വി നാടക വിഭാഗം ഡയറക്ടർ താലിബ് മുഹമ്മദ് അല്‍ ബലൂഷി വിശിഷ്ടാതിഥിയായിരുന്നു. മലയാളം വിഭാഗം കൺവീനർ ടി. ഭാസ്കരൻ, എൻ.എഫ്.യു പ്രസിഡൻറ് ശിവശങ്കര പിള്ള എന്നിവർ സംസാരിച്ചു.
സൗഹൃദവേദി പ്രസിഡൻറ് ബാബു പുറവൻകര അധ്യക്ഷത വഹിച്ചു. വനിത വിഭാഗം കോഒാഡിനേറ്റർ ഉഷ രവീന്ദ്രനാഥും പരിപാടിയിൽ സന്നിഹിതയായിരുന്നു. ഇൗ വർഷത്തെ ഫെസ്റ്റിെൻറ പ്രധാന ആകർഷണം മഞ്ജുളൻ സംവിധാനം ചെയ്ത ‘കേളു’ എന്ന നാടകം ആയിരുന്നു. സ്വാതന്ത്ര്യ സമര ചരിത്രത്തിലോ നാടക ചരിത്രത്തിലോ വേണ്ട വിധത്തിൽ അടയാളപ്പെടുത്താത്ത മഹദ്വ്യക്തിത്വമായ വിദ്വാൻ.പി.കേളുനായരുടെ ജീവിതകഥ പറയുന്ന നാടകത്തെ നാടകാസ്വാദകർ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. വ്യത്യസ്ത അവതരണരീതി കൊണ്ടും സാങ്കേതിക മികവുകൊണ്ടും നാടകാസ്വാദകരെ വിസ്മയിപ്പിക്കുന്നതായിരുന്നു കേളു.
പ്രധാന കഥാപാത്രമായ കേളുവിനെ അവതരിപ്പിച്ച ഷൈജു കൃഷ്ണൻ ഒഴിച്ച് ബാക്കി അഭിനേതാക്കളും പിന്നണി പ്രവർത്തകരുമെല്ലാം പ്രവാസികളായിരുന്നു. പയ്യന്നൂര്‍ സൗഹൃദവേദിയിലെ വനിത വിഭാഗവും കുട്ടികളും അവതരിപ്പിച്ച നൃത്തവും സൗഹൃദവേദി അംഗങ്ങളുടെ പാട്ടുകളും മികച്ച നിലവാരം പുലര്‍ത്തി.
മനോഹരെൻറ നേതൃത്വത്തില്‍ മസ്കത്ത് പഞ്ചവാദ്യ സംഘം തായമ്പകയും അവതരിപ്പിച്ചു. സെക്രട്ടറി രാജീവ് മാടായി സ്വാഗതവും ട്രഷറർ രഘുനാഥ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.