സലാല: മനുഷ്യരിലെ ജന്തുസഹജമായ വികാരങ്ങളെ നിയന്ത്രിച്ച് സംസ്കാരമുള്ളവരാക്കി മാറ്റുകയെന്ന ദൗത്യമാണ് കലയും സാഹിത്യവും നിർവഹിക്കുന്നതെന്ന് എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ. ഇന്ത്യൻ സോഷ്യൽ ക്ലബ് മൈതാനിയിൽ നടന്ന പ്രൗഢചടങ്ങിൽ കേരള വിഭാഗത്തിെൻറ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളും സ്ത്രീകളും ആക്രമിക്കപ്പെടുന്നത് മനുഷ്യത്വത്തിന് നിരക്കാത്തതും രാജ്യത്തിന് തന്നെ അപമാനകരവുമാണ്.
മതം, സംഘടന, രാഷ്ട്രം എന്നിവയുടെ അതിർത്തികളെയും സംഘർഷങ്ങളെയും ലഘൂകരിക്കാനുള്ള സർഗപ്രവർത്തനങ്ങളാണ് കലാകാരൻമാരുടേതെന്നും അദ്ദേഹം പറഞ്ഞു. കൺവീനർ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.
സിനിമ താരം മനോജ് കെ.ജയൻ മുഖ്യാതിഥിയായിരുന്നു. കേരള വിഭാഗം ലോഗോ പ്രകാശനം മൻപ്രീത് സിങ് നിർവഹിച്ചു. ശ്രീകുമാർ നായർ, എൻ.കെ. മോഹൻ ദാസ്, ഹരികുമാർ എന്നിവർ സംസാരിച്ചു. ലോക കേരളസഭാംഗം എ.കെ. പവിത്രനെ ചടങ്ങിൽ ആദരിച്ചു. കൾചറൽ സെക്രട്ടറി വിനയകുമാർ സ്വാഗതവും കോ കൺവീനർ ഡോ. ഷാജി .പി.ശ്രീധർ നന്ദിയും പറഞ്ഞു. തായമ്പക, കളരിപ്പയറ്റ്, നാടൻപാട്ട് തുടങ്ങി വിവിധ കലാ പരിപാടികൾ അരങ്ങേറി. പഞ്ചവാദ്യത്തോടെ ആരംഭിച്ച പരിപാടികൾ ശിങ്കാരിമേളത്തോടെയാണ് സമാപിച്ചത്. റെജി മണ്ണേലായിരുന്നു അവതാരകൻ. കമ്മിറ്റിയംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി. കമ്മിറ്റിയംഗം എസ്.അനിൽകുമാർ പരിപാടിയിൽനിന്ന് വിട്ടുനിന്നു. സോഷ്യൽ ക്ലബിന് കീഴിൽ മലയാള വിഭാഗത്തിന് പുറമെയാണ് പുതിയ കൂട്ടായ്മക്ക് രൂപംകൊണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.