മസ്കത്ത്: ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷ ഭാഗമായി നാഷനൽ മ്യൂസിയത്തിൽ സംഘടിപ്പിച്ച പ്രദർശനം ഇന്ത്യ-ഒമാൻ പൈതൃക ബന്ധങ്ങളിലേക്ക് വെളിച്ചം വീശുന്നതായി. ഒമാന്റെയും സൻസിബാറിന്റെയും ലഘുചരിത്രം നൽകുന്ന താരിഖ്-ഇ-കേസരി എന്ന ശിലാരേഖയാണ് പ്രദർശനത്തിലുള്ളതൊന്ന്.
19ാം നൂറ്റാണ്ടിന്റെ അവസാനത്തിൽനിന്നുള്ളതാണ് ഈ ശിലാരേഖ. മസ്കത്തിലെ അൽ മിറാനി കോട്ടയുടെ ചിത്രമാണ് പ്രദർശനത്തിലെ മറ്റൊരു പ്രത്യേകത. ഇന്ത്യയിൽനിന്നാണ് ഇവരണ്ടും പ്രദർശനത്തിനായി എത്തിച്ചിരിക്കുന്നത്.
പ്രദർശനം മൂന്ന് മാസത്തോളം തുടരും. ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ ഇങ്ങനെ ഒരു പ്രദർശനം സംഘടിപ്പിച്ചതിലൂടെ ദേശീയ മ്യൂസിയത്തെ ആദരിക്കപ്പെടുകയാണെന്ന് നാഷനൽ മ്യൂസിയം സെക്രട്ടറി ജനറൽ ജമാൽ ബിൻ ഹസൻ അൽ മൂസാവി പറഞ്ഞു. പ്രദർശനം ഒമാനിലെയും ഇന്ത്യയിലെയും മ്യൂസിയങ്ങളും കല സ്ഥാപനങ്ങളും തമ്മിലുള്ള മികച്ച സഹകരണത്തിെൻറ സാക്ഷ്യപത്രമാണെന്ന് അംബാസഡർ അമിത് നാരംഗ് പറഞ്ഞു. മുഹമ്മദ് അക്ബർ അലി ഖാൻ രചിച്ച താരിഖ്-ഇ-കേസരി ഇന്ത്യയിലെ നാട്ടുരാജ്യങ്ങളുടെ സ്ഥാപകരുടെ ചെറുചിത്രങ്ങളുള്ള ഒരു അപൂർവ ദൃശ്യ ഡയറക്ടറിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.