കോവിഡ് കാലത്ത് എടുത്ത ടിക്കറ്റ് റീഫണ്ട് നൽകണമെന്ന സുപ്രീം കോടതി വിധി ഉണ്ടായിട്ടും തുക തിരിച്ചുനൽകാത്ത വിമാന കമ്പനികൾക്കെതിരെ തുടർനടപടികൾ സ്വീകരിക്കുന്നതിെൻറ ഭാഗമായി പ്രവാസി ലീഗൽ സെൽ യോഗം ചേർന്നു. കഴിഞ്ഞ ദിവസം സൂം പ്ലാറ്റ്ഫോമിൽ നടന്ന യോഗത്തിൽ വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു. തുടർ നടപടി സ്വീകരിക്കുന്നതിനായി പൈസ തിരിച്ചു കിട്ടാത്ത പരാതികൾ ക്രോഡീകരിക്കാൻ യോഗം തീരുമാനിച്ചു. പ്രവാസി ലീഗൽ സെൽ നൽകിയ പൊതു താൽപര്യ ഹരജി പരിഗണിച്ചാണ് സുപ്രീം കോടതി വിധി വന്നിരിക്കുന്നത്.
എന്നാൽ, പല പ്രവാസികൾക്കും ടിക്കറ്റ് റീഫണ്ട് ലഭ്യമാവുന്നതിൽ ഇപ്പോഴും ധാരാളം പ്രയാസങ്ങൾ അനുഭവപ്പെടുന്നുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി.ഈ സാഹചര്യത്തിലാണ് ഇക്കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും അനുയോജ്യ പരിഹാരങ്ങൾ കണ്ടെത്തുന്നതിനുമായി പ്രവാസി ലീഗൽ സെൽ നിയമവേദി യോഗം ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.