മസ്കത്ത്: അസുഖബാധിതയായി നാട്ടിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നാട്ടിൽ നിര്യാതയായി. ഒമാനിലെ സാമൂഹ്യ പ്രവർത്തകയും ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗത്തിന്റെ രൂപവത്കരണകാലം മുതലുള്ള പ്രവർത്തകയും കൊല്ലം സ്വദേശിയുമായ മോളി ഷാജിയാണ് മരിച്ചത്.
ഭർത്താവ്: ഷാജി സെബാസ്റ്റിൻ( മുൻ ലോക കേരള സഭാംഗം) മക്കൾ: ജൂലി, ഷീജ. ഭർത്താവിനോടൊപ്പം പ്രവാസികളുടെ വിവിധ വിഷയങ്ങളിൽ പതിറ്റാണ്ടുകളായി ഇടപെട്ടിരുന്നു വ്യക്തിയായിരുന്നു മോളി. സാധുവായ രേഖകളില്ലാത്ത പ്രവാസികൾക്ക് ഒമാൻ ഗവൺമന്റ് പ്രഖ്യാപിച്ച പൊതുമാപ്പിന്റെ അവസരങ്ങളിൽ ഇന്ത്യൻ എംബസി കേന്ദ്രീകരിച്ച് നടത്തിയ വളന്റിയർ പ്രവർത്തനങ്ങളിൽ മോളി നേതൃത്വപരമായ പങ്ക് വഹിച്ചിരുന്നു.
മസ്കത്ത്: സാമൂഹിക പ്രവർത്തക മോളി ഷാജിയുടെ അപ്രതീക്ഷിത വേർപാട് പ്രവാസി സമൂഹത്തെ ദുഃഖാർത്തമാക്കിയിരിക്കുകയാണെന്ന് ലോക കേരള സഭ അംഗവും പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറുമായ വിൽസൺ ജോർജ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സാമൂഹിക പ്രവർത്തകരായ സുനിൽ കുമാർ, സുധി പദ്മനാഭൻ, കേരള വിങ് കൺവീനർ സന്തോഷ് കുമാർ തുടങ്ങി നിരവധിപേർ മോളി ഷാജിയുടെ വേർപാടിൽ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.