മസ്കത്ത്: ഒമാനിലെ പ്രമുഖ വ്യവസായിയും പ്രവാസി വെൽഫെയർ സീനിയർ നേതാവുമായിരുന്ന പി.ബി. സലീമിന്റെ നിര്യാണത്തിൽ പ്രവാസി വെൽഫെയർ ഒമാൻ സെൻട്രൽ കമ്മിറ്റി അനുശോചിച്ചു.
പ്രവാസി മലയാളികളുടെ സാമൂഹിക സാംസ്കാരിക ജനസേവന മേഖലകളിൽ തുല്യതയില്ലാത്ത സംഭാവനകൾ അർപ്പിച്ച നേതാവിനെയാണ് അദ്ദേഹത്തിന്റെ വിയോഗത്തോടെ നഷ്ടപ്പെട്ടത്.
ബിസിനസ് രംഗത്ത് ഉന്നതിയുടെ പടവുകൾ ചവിട്ടിക്കയറുമ്പോഴും തനിക്ക് മുന്നിൽ വരുന്ന ജനങ്ങളുടെ ഓരോ ആവശ്യങ്ങളെയും അനുഭാവപൂർവം പരിഗണിക്കാൻ അദ്ദേഹം കാണിച്ച ശ്രദ്ധ മാതൃകാപരമാണ്. ബിസിനസ് രംഗത്തുള്ളവരോട് മാത്രമല്ല താനിടപഴകുന്ന ഓരോരുത്തർക്കും ഒരുപിടി നല്ല ഓർമകൾ ബാക്കിയാക്കിയാണ് അദ്ദേഹം വിട പറഞ്ഞതെന്നും സെൻട്രൽ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.