ഹജ്ജിനായി നാട്ടിലേക്ക് തിരിക്കുന്നവർക്ക് യോഗ പരിശീലകർ ചേർന്ന് നൽകിയ യാത്രയയപ്പ്
സലാല: ഹജ്ജിന് പോകുന്നതിനായി നാട്ടിലേക്ക് തിരിക്കുന്ന സാമൂഹ്യ പ്രവർത്തകരായ സജീബ് ജലാലിനും, ഹുസ്നി സമീറിനും യാത്രയയപ്പ് നൽകി. യോഗ പരിശിലീക്കുന്ന സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്നാണ് ടോപാസ് റസ്റ്റാറന്റിൽ യാത്രയപ്പ് ഒരുക്കിയത്.
ചടങ്ങിൽ ഐ.എം.ഐ പ്രസിഡന്റ് കെ.ഷൗക്കത്തലി മുഖ്യാതിഥിയായി. കബീർ കണമല, സബീർ പി.ടി, മദീഹ തുടങ്ങിയവർ ആശംസകൾ നേർന്നു. യോഗ കോഓർഡിനേറ്റർ ബഷീർ അഹമ്മദ് ,കെ.ജെ. സമീർ , കെ.സൈനുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.